CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 25 Minutes 22 Seconds Ago
Breaking Now

കൊച്ചിയില്‍ നിന്ന് ബോട്ടില്‍ മനുഷ്യകടത്ത് ; ഐബി അന്വേഷണം ആരംഭിച്ചു ബോട്ടില്‍ ആളുകളെ ആസ്‌ട്രേലിയയിലേക്ക് കടത്തിയതായി സൂചന

സ്ത്രീകളും കുട്ടികളുമടങ്ങുന്ന 40 പേരുടെ സംഘം ബോട്ട് വഴി ഓസ്‌ട്രേലിയയിലേയ്ക്ക് കടന്നതായാണ് സൂചന.

മുനമ്പം ഹാര്‍ബര്‍ വഴി നാല്‍പതുപേരെ വിദേശത്തേയ്ക്ക് അനധികൃതമായി കടത്തിയെന്ന് സൂചന. ബോട്ട് മാര്‍ഗം ആളുകളെ ഓസ്‌ട്രേലിയയിലേയ്ക്ക് കടത്തിയതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഐബി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ദിവസം ഹാര്‍ബറിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഏതാനും ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ബാഗുകളില്‍ നിന്ന് വസ്ത്രങ്ങളും ഉണക്കിയ പഴങ്ങളും ഫോട്ടോകളും വിമാനടിക്കറ്റുകളും പോലീസ് കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം മനുഷ്യക്കടത്താണന്ന തരത്തിലുള്ള സൂചനകള്‍ ലഭിച്ചത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 40 പേരുടെ സംഘം ബോട്ട് വഴി ഓസ്‌ട്രേലിയയിലേയ്ക്ക് കടന്നതായാണ് സൂചന. 

ബോട്ടിലെ ഭാരം കുറയ്ക്കാനായി ഇവര്‍ ഉപേക്ഷിച്ചു പോയ ബാഗുകളില്‍ നിന്നാണ് സംഭവത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ പത്തുപേരടങ്ങുന്ന ചെറുസംഘങ്ങളായി സമീപത്തെ റിസോര്‍ട്ടുകളില്‍ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ ചിലര്‍ വിമാനമാര്‍ഗം ഡല്‍ഹിയില്‍ നിന്ന് എത്തിയതായും പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ഒരു തമിഴ്‌നാട് സ്വദേശിയുടെ ബോട്ട് പതിവിലും കൂടുതല്‍ ഇന്ധനം നിറച്ചതായും കണ്ടെത്തിയിട്ടുണ്ട്. 

ഇവര്‍ പോയ ബോട്ട് കണ്ടെത്താനായി കോസ്റ്റ്ഗാര്‍ഡ് കടലില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലേയ്ക്ക് കടന്നത് ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിനു പിന്നില്‍ രാജ്യാന്തര സംഘമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍ 

ഓസ്‌ട്രേലിയയിലെ കുടിയേറ്റ അനുകൂല നിയമമാണ് ഇവരെ മനുഷ്യക്കടത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് പോലീസ് വിശദമാക്കുന്നത്. 27 ദിവസം ബോട്ടില്‍ സഞ്ചരിച്ചാല്‍ ഓസ്‌ട്രേലിയയിലെത്താം. മനുഷ്യക്കടത്ത് സംബന്ധിച്ച് ഐബി അന്വേഷണം പുരോഗമിക്കുന്നുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.