CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 51 Minutes 56 Seconds Ago
Breaking Now

ഭക്ഷണം മുഴുവന്‍ ഉപേക്ഷിച്ചു; ആകെ കുടിക്കുന്നത് സ്വന്തം മൂത്രം; ഈ മുന്‍ മിസ്റ്റര്‍ യൂണിവേഴ്‌സിന്റെ കഥയിങ്ങനെ

ശരീരത്തിലെ മസിലുകള്‍ വളര്‍ത്താന്‍ 30 വര്‍ഷത്തോളം ബോഡി ബില്‍ഡിംഗില്‍ ഏര്‍പ്പെട്ട ശേഷമാണ് 46കാരന്‍ ജോണ്‍ ഡിപാസ് ജീവിതശൈലി മാറ്റിമറിച്ചത്

ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് നമ്മളില്‍ പലരും ജീവിക്കുന്നത്. അങ്ങിനെയുള്ളപ്പോള്‍ ഭക്ഷണം മുഴുവന്‍ ഉപേക്ഷിക്കാന്‍ പറഞ്ഞാല്‍ എന്താകും അവസ്ഥ. ഇതിനിടയിലാണ് ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ച് സ്വന്തം മൂത്രം കുടിച്ച് ജീവിക്കുന്ന ഒരാളുടെ വിചിത്രമായ കഥ പുറത്ത് വരുന്നത്. ഒരു മുന്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് മത്സരാര്‍ത്ഥിയാണ് തന്റെ വിചിത്രമായ ഡയറ്റിന്റെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

ശരീരത്തിലെ മസിലുകള്‍ വളര്‍ത്താന്‍ 30 വര്‍ഷത്തോളം ബോഡി ബില്‍ഡിംഗില്‍ ഏര്‍പ്പെട്ട ശേഷമാണ് 46കാരന്‍ ജോണ്‍ ഡിപാസ് ജീവിതശൈലി മാറ്റിമറിച്ചത്. പരിശീലനത്തിനിടെ കടുത്ത ശരീരവേദന ആരംഭിച്ചതോടെയാണ് മൂന്ന് വര്‍ഷം മുന്‍പ് ജീവിതശൈലി മാറ്റിയത്. ക്യാനഡ ഒന്‍ഡാരിയോയില്‍ ഭാരം കുറയ്ക്കല്‍ സ്‌പെഷ്യലിസ്റ്റായി സേവനം നല്‍കിവരുന്ന ജോണ്‍ ആദ്യം ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത് മൃഗങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങളാണ്. 

ആറ് മാസം മുന്‍പ് മറ്റ് ഭക്ഷണങ്ങളും വേണ്ടെന്ന് വെച്ചു. ഇതോടെ ശരീരത്തില്‍ കൂടപ്പിറപ്പായി മാറിയ വേദനയും അകന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ ഭക്ഷണത്തിന് പകരം സ്വന്തം മൂത്രമാണ് ഇദ്ദേഹം കുടിക്കുന്നത്. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ഫ്രൂട്ട് ജ്യൂസ് നാവില്‍ സ്വാദ് ലഭിക്കാനായി കുടിക്കും. ആഴ്ചാവസാനങ്ങളില്‍ കുടുംബത്തോടൊപ്പം വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നുണ്ട്. 

ദിവസത്തില്‍ 5000 കലോറി കഴിച്ചിരുന്നിടത്താണ് ആഴ്ചയില്‍ 3000 കലോറിയില്‍ താഴെ ശീലമാക്കിയത്. ഈ മാറ്റം വഴി വന്‍തോതില്‍ ഭാരം കുറഞ്ഞിട്ടില്ലെന്നും ജോണ്‍ വ്യക്തമാക്കുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.