CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 31 Seconds Ago
Breaking Now

മോഡലാക്കാമെന്ന വാഗ്ദാനം ; പത്തുവര്‍ഷം ലൈംഗീക അടിമയാക്കി ക്രൂര പീഡനം

പത്തുവര്‍ഷത്തെ ജീവിതത്തെ നരകം എന്നാണ് യുവതി വിശേഷിപ്പിച്ചത്.

മോഡലിംഗ് രംഗത്ത് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗീക അടിമയാക്കിയെന്ന് ആരോപണം. റൊമാനിയന്‍ സ്വദേശിയായ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. പത്തുവര്‍ഷം മുമ്പ് മോഡലാക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ യുകെയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അന്ന് പ്രായം 20 വയസ്സ്. മോഡലാകണമെന്ന സ്വപ്നമാണ് അവളെ യുകെയില്‍ എത്തിച്ചത്. അവിടെ എത്തിയപ്പോള്‍ അപരിചിതരായ ആളുകള്‍ക്കൊപ്പം ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചു. സമ്മതിക്കാതായപ്പോള്‍ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ മയക്കുമരുന്ന് നല്‍കി. ക്രമേണ അവരുടെ ലൈംഗീക അടിമയാക്കി മാറ്റിയേനെ. എല്ലാ ദിവസവും മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു. എതിര്‍ത്തപ്പോഴെല്ലാം ഭീഷണി, ബ്ലാക്ക് മെയിലിങ്. പത്തുവര്‍ഷത്തെ ജീവിതത്തെ നരകം എന്നാണ് യുവതി വിശേഷിപ്പിച്ചത്.

കഴിഞ്ഞവര്‍ഷം യുവതിക്കടുത്തെത്തിയ ഇടപാടുകാരനാണ് ഒടുവില്‍ സഹായിച്ചത്. യുവതിയുടെ കഥ കേട്ട ഇയാള്‍ രക്ഷപ്പെടുത്താന്‍ തയ്യാറാവുകയായിരുന്നു. അങ്ങനെ യുകെയില്‍ നിന്ന് തിരികെ റൊമാനിയയിലെത്തി. റൊമാനിയയില്‍ നിന്ന് ഇതിന് മുമ്പും യുവതികളെ കടത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

 




കൂടുതല്‍വാര്‍ത്തകള്‍.