CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 20 Minutes 5 Seconds Ago
Breaking Now

മകന്റെ പ്രേതത്തെ കണ്ടെന്ന് അമ്മ ; തെളിവായി ചിത്രങ്ങള്‍

അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം ക്യാമറയുമായി ബന്ധിപ്പിച്ച മൊബൈലില്‍ ലഭിക്കുകയായിരുന്നു

മകന്റെ പ്രേതത്തെ സിസിടിവി ക്യാമറയില്‍ കണ്ടെന്ന അവകാശവാദവുമായി ഒരമ്മ. അടുക്കളയിലെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ജോര്‍ജിയയിലെ അറ്റ്‌ലാന്റ സ്വദേശിനിയായ 57 കാരി ജെന്നിഫര്‍ ഹോഡ്ജ് രംഗത്തെത്തിയത്. അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം ക്യാമറയുമായി ബന്ധിപ്പിച്ച മൊബൈലില്‍ ലഭിക്കുകയായിരുന്നു. ഇതിനൊപ്പമുള്ള ചിത്രത്തിലുള്ളത് മകന്റെ പ്രേതമാണ് എന്നാണ് വാദം.

ജെന്നിഫറും മകള്‍ ലോറനും ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് അടുക്കളയില്‍ ഒരാളുണ്ടെന്ന സന്ദേശം മൊബൈലില്‍ ലഭിക്കുന്നത്. ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാല്‍ മുന്നറിയിപ്പു നല്‍കുന്ന സുരക്ഷാ സംവിധാനമാണിത്. അകത്തു പ്രവേശിച്ച ആളുടെ ചിത്രം മൊബൈലില്‍ തെളിയും. സന്ദേശം തുറന്നു നോക്കിയ ജെന്നിഫറും ലോറനും ഞെട്ടി. പൈജാമയണിഞ്ഞു നില്‍ക്കുന്ന പുരുഷരൂപം. മരിച്ചുപോയ മകന്‍ റോബിയെ പോലെ. പിന്നാലെ ജെന്നിഫറും മകളും അടുക്കളയിലേക്ക് ഓടിയെത്തി. എന്നാല്‍ അങ്ങനെ ഒരു രൂപമുണ്ടായിരുന്നതിന്റെ യാതൊരു തെളിവും അവിടെ അവശേഷിച്ചിരുന്നില്ല.

ആ ചിത്രം കണ്ടതോടെ താന്‍ ആകെ ഭയപ്പെട്ടുവെന്നും എന്നാല്‍ മകന്‍ സ്വര്‍ഗത്തില്‍ സമാധാനമായിരിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് വിശ്വസിക്കുകയാണിവര്‍. അമിതമായ അളവില്‍ മരുന്ന് ശരീരത്തില്‍ എത്തിയതിനെ തുടര്‍ന്ന് 2016 ല്‍ 23 ാം വയസിലാണ് റോബിയുടെ മണം. എന്തായാലും അടുക്കളയില്‍ കണ്ട പ്രേതത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ് .

 

 




കൂടുതല്‍വാര്‍ത്തകള്‍.