CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 16 Minutes 13 Seconds Ago
Breaking Now

ന്യൂസിലാന്‍ഡ് എറിഞ്ഞ് തരിപ്പണമാക്കിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം കറങ്ങാന്‍ പോയോ? കലിപ്പടിച്ച് ആരാധകര്‍

ഏഴ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ് ഒറ്റ അക്കത്തില്‍ ഒതുങ്ങിയത്. ദിനേശ് കാര്‍ത്തിക്കും, അമ്പാട്ടി റായിഡുവും പൂജ്യന്‍മാരായി.

ട്രെന്‍ഡ് ബൗള്‍ട്ടിന്റെ ബൗളുകള്‍ തീ തുപ്പിയപ്പോള്‍ ഒന്നടങ്കം വിറങ്ങലിച്ച് ഇന്ത്യന്‍ പട കൂടാരം കയറിയ വാര്‍ത്ത അറിഞ്ഞ ആരാധകര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറായ 92 റണ്‍സാണ് നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ കുറിച്ചത്. ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍, 18 റണ്‍സ്. 

ബൗള്‍ട്ടും, കോളിന്‍ഡെ ഗ്രാന്‍ഡ്‌ഹോമും കളംനിറഞ്ഞാടിയതോടെയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞത്. 21 റണ്ണിന് 5 വിക്കറ്റ് വീഴ്ത്തി റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ അഞ്ച് വിക്കറ്റ് റെക്കോര്‍ഡ് നേട്ടത്തിനൊപ്പം ബൗള്‍ട്ട് ഇടംപിടിച്ചു. തന്റെ 200ാം ഏകദിനത്തിന് ഇറങ്ങിയ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിച്ചത്. 7 റണ്ണെടുത്ത് ശര്‍മ്മ പുറത്തായി. ഏഴ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ് ഒറ്റ അക്കത്തില്‍ ഒതുങ്ങിയത്. ദിനേശ് കാര്‍ത്തിക്കും, അമ്പാട്ടി റായിഡുവും പൂജ്യന്‍മാരായി. 

വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിന് പുറമെ പരുക്ക് ഭേദമാകാത്ത ധോണിയുടെ സേവനവും ഇന്ത്യക്കുണ്ടായില്ല. വിരാട് ഇല്ലാതെ വന്നതോടെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ പരിതാപകരമായതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇത്രയും നേരത്തെ പണി പൂര്‍ത്തിയാക്കി മടങ്ങിയത് കൊണ്ട് രാവിലെ ബ്രേക്ഫാസ്റ്റും കഴിച്ച് ഓഫീസില്‍ പോകാന്‍ പറ്റിയെന്ന ആശ്വാസവും ചില ആരാധകരും പങ്കുവെയ്ക്കുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.