CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 41 Seconds Ago
Breaking Now

ഇതാണോ ഇന്ത്യയുടെ ലോകകപ്പ് ടീം; നയിക്കാന്‍ വീണ്ടും വിരാട് കോലി; കെഎല്‍ രാഹുല്‍ തിരിച്ചെത്തി; ദിനേശ് കാര്‍ത്തിക്കിന് പുറത്തേക്കുള്ള വഴി

ഇംഗ്ലണ്ട് ലയണ്‍സിനെതിരെയുള്ള ഇന്ത്യ എ ടീമില്‍ അംഗമായിരുന്ന രാഹുല്‍ ഫോം കണ്ടെത്തിയതോടെയാണ് മടങ്ങിവരവ് സാധ്യമായത്.

ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ന്യൂസിലാന്‍ഡിലെ രണ്ട് ഏകദിനങ്ങളിലും, ടി20 പരമ്പരയിലും വിശ്രമം നല്‍കപ്പെട്ട വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തും. ടെലിവിഷന്‍ ഷോയില്‍ വിടുവായിത്തം അടിച്ചുവിട്ടതിന് തിരിച്ചയച്ച കെഎല്‍ രാഹുലിനും ടീമില്‍ ഇടംലഭിച്ചിട്ടുണ്ട്. 

ഇംഗ്ലണ്ട് ലയണ്‍സിനെതിരെയുള്ള ഇന്ത്യ എ ടീമില്‍ അംഗമായിരുന്ന രാഹുല്‍ ഫോം കണ്ടെത്തിയതോടെയാണ് മടങ്ങിവരവ് സാധ്യമായത്. സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട ശേഷമാണ് ആഭ്യന്തര ക്രിക്കറ്റില്‍ രാഹുല്‍ ഫോം വീണ്ടെടുത്തത്. മുംബൈ ഇന്ത്യന്‍സിന്റെ ചെറുപ്പക്കാരനായ സ്പിന്നര്‍ മായാങ്ക് മാര്‍ക്കണ്ഡേയ്ക്കും ദേശീയ ടീമിലേക്ക് വിളിവന്നു. 

ഇന്ത്യ എ ടീം അംഗമായിരുന്നു മാര്‍ക്കണ്ഡെയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ലയണ്‍സിനെ രണ്ടാം ടെസ്റ്റില്‍ 68 റണ്ണിന് തോല്‍പ്പിച്ചത്. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ടീമില്‍ ഇടംലഭിക്കാതെ പോയ ഋഷഭ് പന്തിനും ഏകദിന ടീമില്‍ ഇടംലഭിച്ചു. ഇതോടെ ഇംഗ്ലണ്ടില്‍ നടക്കാനാരിക്കുന്ന ലോകകപ്പ് ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ദിനേശ് കാര്‍ത്തിക്കിന് പകരം പന്ത് ഇടംനേടുമെന്ന് ഏറെക്കുറെ ഉറപ്പായി. 

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് വിശ്രമം അനുവദിച്ചപ്പോള്‍ ടി20 ടീമില്‍ ഉമേഷ് യാദവിന് അവസരം നല്‍കി. മറ്റൊരു പേസര്‍ ജസ്പ്രീത് ബൂംറയും വിശ്രമം കഴിഞ്ഞ് മടങ്ങിയെത്തി. 

 




കൂടുതല്‍വാര്‍ത്തകള്‍.