CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 1 Minutes 22 Seconds Ago
Breaking Now

ഇന്ത്യന്‍ ഗാനത്തിന് ചുവടുവെച്ചു, ദേശീയ പതാക വീശി; പാക് സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ തെറിച്ചു

ഇന്ത്യന്‍ പതാക ഉയര്‍ത്തി ഇന്ത്യന്‍ ഗാനത്തിന് ചുവടുവെച്ച കുട്ടികളെ കണ്ടുപിടിക്കാന്‍ പാക് അധികൃതര്‍ മൂന്നാംഗ കമ്മിറ്റിയ്ക്കും രൂപംനല്‍കി

ഇന്ത്യന്‍ ഗാനത്തിനൊപ്പം ഇന്ത്യയുടെ ദേശീയ പതാക കൂടി ഉയര്‍ത്തിപ്പിടിച്ച് കലാപരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ കറാച്ചിയിലെ സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ പാക് അധികൃതര്‍ റദ്ദാക്കി. ഒരു സാംസ്‌കാരിക പരിപാടിക്കിടെയാണ് ഇന്ത്യന്‍ പതാക ഉയര്‍ന്നത്. എന്നാല്‍ ഇത് ദേശീയ താല്‍പര്യത്തെ മുറിവേല്‍പ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. 

സ്‌കൂളിന്റെ ഉടമയോട് ഡയറക്ടറേറ്റ് ഓഫ് ഇന്‍സ്‌പെക്ഷന്‍ & രജിസ്‌ട്രേഷന്‍ ഓഫ് പ്രൈവറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സിന്ധ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസും അയച്ചു. പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നടപടി. പാക് ജനങ്ങള്‍ ഇതിനെതിരെ രൂക്ഷമായി രംഗത്തുവന്നു. ഇതോടെയാണ് ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിച്ചതിന് മാമാ ബേബി കെയര്‍ കേംബ്രിഡ്ജ് സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. 

ഇന്ത്യന്‍ പതാക ഉയര്‍ത്തി ഇന്ത്യന്‍ ഗാനത്തിന് ചുവടുവെച്ച കുട്ടികളെ കണ്ടുപിടിക്കാന്‍ പാക് അധികൃതര്‍ മൂന്നാംഗ കമ്മിറ്റിയ്ക്കും രൂപംനല്‍കി. ഇന്ത്യയുടെ സംസ്‌കാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രചരിപ്പിക്കുന്നത് പാകിസ്ഥാന്റെ ദേശ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ല, വിദ്യാഭ്യാസ രജിസ്‌ട്രേഷന്‍ വിഭാഗം പ്രതികരിച്ചു. 

മൂന്ന് ദിവസത്തിനുള്ളില്‍ കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.