CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 5 Minutes 40 Seconds Ago
Breaking Now

ഒഎന്‍വിയ്ക്ക് അനുസ്മരണവും ചാരിറ്റി ഇവന്റുമായി 7ബീറ്റ്‌സ് സംഗീതോത്സവം 2019 ' ശനിയാഴ്ച വാറ്റ്‌ഫോര്‍ഡില്‍...

വാറ്റ്‌ഫോര്‍ഡിലെ,ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഈ വരുന്ന ഫെബ്രുവരി 23 ശനിയാഴ്ച 3 മണിമുതല്‍ 11 മണിവരെ 'സംഗീതോത്സവം സീസണ്‍ 3 & ചാരിറ്റി ഇവന്റും

ബെഡ്‌ഫോര്‍ഡ്: യു.കെ മലയാളികള്‍ക്കിടയില്‍ ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡ് അണിയിച്ചൊരുക്കിയ സംഗീതോത്സവം & ചാരിറ്റി ഇവെന്റ്‌റ് കെറ്ററിംഗില്‍ നടന്ന സീസണ്‍ 1 നും,ബെഡ് ഫോര്‍ഡില്‍ നടന്ന സീസണ്‍2 ന്റെയും വന്‍ വിജയത്തിന് ശേഷം ലണ്ടനടുത്തുള്ള പ്രധാന പട്ടണങ്ങളില്‍ ഒന്നായ വാറ്റ്‌ഫോര്‍ഡിലെ,ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഈ വരുന്ന ഫെബ്രുവരി 23 ശനിയാഴ്ച 3 മണിമുതല്‍ 11 മണിവരെ 'സംഗീതോത്സവം സീസണ്‍ 3 & ചാരിറ്റി ഇവന്റും മലയാള മണ്ണിന്റെ എക്കാലത്തെയും മറക്കാനാവാത്ത ഏതൊരു മലയാളിക്കും എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ഒട്ടനവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച മഹാകവി പത്മശ്രീ ഓ.എന്‍.വി കുറുപ്പിന്റെ അനുസ്മരണവും അതിവിപുലമായി യു.കെയിലെ അറിയപ്പെടുന്ന ചാരിറ്റബിള്‍ സംഘടനയായ Kerala Charitable Foundation Trust(KCF Watford)ആയി സംയുക്തമായി സഹകരിച്ചുകൊണ്ടു നടത്തപ്പെടുന്നു.

സംഗീതവും നൃത്തവും ഒന്നുചേരുന്നു ഈ വേദിയില്‍  ഗായകരായെത്തുന്നത്  മനോജ് തോമസ്  (കെറ്ററിംഗ് ) ലിന്‍ഡ ബെന്നി (കെറ്ററിംഗ് )ഡെന്ന ജോമോന്‍ (ബെഡ്‌ഫോര്‍ഡ് ) ജെനില്‍ തോമസ് (കെറ്ററിംഗ് )സാന്‍ സാന്‍ടോക് (മൗറീഷ്യസ് ഗായകന്‍ ലണ്ടന്‍)സജി സാമുവല്‍ (ഹാരോ )ഷാര്‍ലയ് വര്‍ഗീസ്  (ഹാരോ)സിബി (ചെല്‍ട്ടന്‍ഹാം)ഷാജു ഉതുപ് (ലിവര്‍പൂള്‍ )സജി ജോണ്‍ (ലിവര്‍പൂള്‍ )ഉല്ലാസ് ശങ്കരന്‍ (പൂള്‍)അനീഷ് & ടെസ്സമോള്‍ (മഴവില്‍ സംഗീതംബോണ്‍മൗത്)ജോണ്‍ പണിക്കര്‍ (വാട് ഫോര്‍ഡ്) സുദേവ് കുന്നത് (റെഡിങ്) പ്രവീണ്‍  (നോര്‍ത്താംപ്ടണ്‍) മനോജ് ജേക്കബ് (ഗ്ലോസ്റ്റെര്‍)ടോമി തോമസ് (സൗത്തെന്‍ഡ്)ഫെബി ഫിലിപ്പ് (പീറ്റര്‍ബോറോ)ജയശ്രീ (വാട്‌ഫോര്‍ഡ്)അന്ന ജിമ്മി (ബിര്‍മിങ്ഹാം)ടെസ്സ ജോണ്‍ (കേംബ്രിഡ്ജ്)ഇസബെല്‍ ഫ്രാന്‍സിസ് (ലിവര്‍പൂള്‍)ആനി അലോഷിയസ് (ലൂട്ടന്‍)റേച്ചല്‍ ബിജു (ഹാര്‍ലോ)സ്‌നേഹ സണ്ണി (വാട് ഫോര്‍ഡ്)ഫിയോന ബിജു(ഹാവെര്‍ ഹില്‍)നിവേദ്യ സുനില്‍(ക്രോയ്‌ടോന്‍)നടാന്യ ജേക്കബ് (വോക്കിങ്)ജോസഫ് സജി (ലിവര്‍പൂള്‍)എന്നിങ്ങനെ 30 ല്‍ പരം ഗായകരും യുക്മ റീജിയണല്‍ നാഷണല്‍ വേദികളില്‍ കലാതിലകമായിരുന്ന മിന്നാ ജോസ് (സാലിസ്ബറി)കലാമണ്ഡലം ലീലാമണി ടീച്ചറുടെ ശിഷ്യയും കലാതിലകവുമായ മഞ്ജു സുനില്‍(റെഡിങ് )ശ്രീദേവി ശ്രീധര്‍,ദീപ്തി രാഹുല്‍,പാര്‍വതി നിഷാന്ത് എന്നിവര്‍(റെഡിങ്)ജയശ്രീ (വാട് ഫോര്‍ഡ് )ഡെന്ന & നന്ദിനി (ബെഡ്‌ഫോര്‍ഡ്)ജസീന്ത &അലീന (ആഷ്‌ഫോര്‍ഡ്)ടോണി അലോഷിയസ്(ലൂട്ടന്‍ ),ദിയ & നവമി (ബെഡ്‌ഫോര്‍ഡ്)സോനാ ജോസ് സാലിസ്ബറി)

റൊസാലിയ റിച്ചാര്‍ഡ് (പോര്‍ട്‌സ് മൗത്)അലീന, അനീറ്റ & താനുഷ (സാലിസ്ബറി),ഫേബ &ഫെല്‍ഡ (വാട് ഫോര്‍ഡ്)മെറിറ്റോ & ബെല്ല (വാട് ഫോര്‍ഡ്)ഗ്രീഷ്മ,ഷെലി & ജയശ്രീ (വാട് ഫോര്‍ഡ്) അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ സിനിമാറ്റിക് നൃത്തങ്ങളും 

പ്യൂവര്‍ ഇന്റ്റര്‍ നാഷണല്‍ 2019 little മിസ്സ് കിരീടം സ്വന്തമാക്കി മാര്‍ച്ചില്‍ അമേരിക്കയിലെ ഒര്‍ലാണ്ടോയില്‍ വെച്ചു നടക്കുന്ന യു.കെ പ്രതിനിധീകരിച്ചു മത്സരിക്കുന്ന 8 വയസുകാരി സിയാന്‍ ജേക്കബ് (ഗ്ലോസ്റ്റെര്‍) അവതതരിപ്പിക്കുന്ന ഫാഷന്‍ ഷോയും ഈ വര്‍ഷത്തെ സംഗീതോത്സവം സീസണ്‍ 3 ക്കു മാറ്റേകും. 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരന്‍ മനോജ് തോമസും,ജോമോന്‍ മാമ്മൂട്ടിലും നേതൃത്വം നല്‍കുന്ന ഈ കലാമാമാങ്കത്തിന് ശ്രീമാന്‍ സണ്ണിമോന്‍ മത്തായിയുടെ നേതൃത്വത്തിലുള്ള KCF വാറ്റ്‌ഫോര്‍ഡ് ന്റെ പരിപൂര്‍ണ്ണ പിന്തുണയോടെയാണ് നടത്തപ്പെടുന്നത്. കളര്‍ മീഡിയ ലണ്ടന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ദൃശ്യ ശബ്ദ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള Digital HD LED wall,സംവിധാനം ഈ വര്‍ഷത്തെ സംഗീതോത്സവത്തിനു മാറ്റ് കൂട്ടും,കൂടാതെ മാഗ്‌നവിഷന്‍ ടി വി മുഴുവന്‍ പ്രോഗ്രാം തല്‍സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന സംഗീതോത്സവം സീസണ്‍ 3യില്‍ യൂകെയിലെ കലാ,സാംസ്‌കാരിക,രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായ  യുക്മ സാംസ്‌കാരിക വേദി നാഷണല്‍ പ്രതിനിധി സി.എ ജോസഫ്,യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്,KCF വാട് ഫോര്‍ഡ് ചെയര്‍ പേഴ്‌സണും,പുതുപ്പള്ളി സംഗമം പ്രെസിഡന്റുമായ സണ്ണിമോന്‍ മത്തായി,ഡോക്ടര്‍ ശിവകുമാര്‍,KCF ട്രസ്റ്റീയും,എഴുത്തുകാരനുമായ ഹരിഹരന്‍, WMF പ്രസിഡന്റും മാഗ്‌നവിഷന്‍ ടി വി ഡയറക്ടര്‍ ഡീക്കന്‍  ജോയ്‌സ് ജെയിംസ്,മെട്രോ മലയാളം ടി വി ഡയറക്ടര്‍ കാനേഷിയസ് അത്തിപ്പൊഴിയില്‍,യുക്മ സ്ഥാപക അംഗവും ഒഐസിസി മാഞ്ചസ്റ്റര്‍ റീജിയന്‍ അംഗവുമായ സോണി ചാക്കോ,ജിന്‍ടോ ജോസഫ് മാഞ്ചസ്റ്റര്‍,കുട്ടനാട് സംഗമം കണ്‍വീനറും BCMC പ്രെസിഡന്റുമായ ജിമ്മി മൂലംകുന്നം,ഐഒസി പ്രെസിഡെന്റ് സുജു കെ ഡാനിയേല്‍,യുക്മ ബോട്ട് റേസ് കണ്‍വീനര്‍ എബി സെബാസ്റ്റ്യന്‍,ട്യൂട്ടര്‍സ് വാലി ഡിറക്ടര്‍ നോര്‍ഡി ജേക്കബ്,24 care നഴ്‌സിംഗ് ഏജന്‍സി ഡയറക്ടര്‍ ദോത്തി ദാസ്,KCF വാട് ഫോര്‍ഡ്‌ േrustees രാജേഷ് വി & ശില്പി ബാബു എന്നിവര്‍ പങ്കെടുക്കുന്നു.

സംഗീതോത്സവം സീസണ്‍ 3 വേദിയുടെയുടെ മുഴുവന്‍ നിയന്ത്രണവും കൈകാര്യം ചെയ്യുന്നത് യു.കെയില്‍ വിവിധ വേദികളില്‍ കഴിവ് തെളിയിച്ച കവിയത്രിയും,ഗായികയും റേഡിയോ അവതാരികയുമായ രശ്മി പ്രകാശ് രാജേഷ് (ലണ്ടന്‍ ) & പ്രമുഖ അവതാരിക  റാണി ജോസുമാണ് (വാട്‌ഫോര്‍ഡ്) 

 മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന ബെര്‍മിംഗ്ഹാം 'ദോശ വില്ലേജ്'റെസ്റ്റോറെന്റിന്റെ സ്വാദേറും ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും,തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകനായ ജോമോന്‍ മാമ്മൂട്ടില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ജോമോന്‍ മാമ്മൂട്ടില്‍ :07930431445

സണ്ണിമോന്‍ മത്തായി :07727 993229

മനോജ് തോമസ് :?07846 475589?

രാജേഷ് : 07833 314641

ഹരിഹരന്‍ : 07553 076350

വേദിയുടെ വിലാസം :

HolyWell Communtiy Cetnre 

Watford 

WD18 9QD.

 




കൂടുതല്‍വാര്‍ത്തകള്‍.