CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 56 Seconds Ago
Breaking Now

'ഗജിനി' വെറും സിനിമാക്കഥയല്ല; താന്‍ ആരാണെന്ന് പോലും അറിയാതെ ജീവിക്കുന്ന ഈ യുവതിയുടെ കഥ കേള്‍ക്കണം

29 വയസ്സുള്ള ബെന്നെറ്റ് ഗജിനി ചിത്രത്തില്‍ കണ്ടത് പോലെ പ്ലാനര്‍ ഉപയോഗിച്ചാണ് ജീവിതം തള്ളിനീക്കുന്നത്.

ഗജിനി എന്ന സിനിമ നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതുപോലെ സംഭവിക്കുമോയെന്ന് അമ്പരന്നവര്‍ ഈ സംഭവകഥ കേട്ടോളൂ. ഇത് ക്ലെയര്‍ ബെന്നെറ്റ്, സ്വയം ആരാണെന്നോ, എന്ത് ചെയ്യുന്നുവെന്നോ, ഭക്ഷണം കഴിക്കണമെന്നോ പോലും മറന്ന് പോകുന്ന വ്യക്തി. അതെ സിനിമയില്‍ കണ്ടത് പോലെ തന്നെ ഓര്‍മ്മിക്കാനായി എല്ലാം കുറിപ്പുകളായി എഴുതി സൂക്ഷിക്കുന്നു. കമ്പ്യൂട്ടര്‍ അനലിസ്റ്റായി സസുഖം ജീവിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ബെന്നെറ്റിന് അപൂര്‍വ്വമായ ബ്രെയിന്‍ ഇന്‍ഫെക്ഷന്‍ ബാധിക്കുന്നത്, അതോടെ ഒറ്റയടിക്ക് ഓര്‍മ്മകളെല്ലാം അപ്രത്യക്ഷമായി. 

ഇംഗ്ലണ്ടിലെ കെന്റ് സ്വാന്‍ലി സ്വദേശിനിയായ ക്ലെയര്‍ ബെന്നെറ്റിന് എന്‍സെഫലൈറ്റിസ് എന്ന ഇന്‍ഫെക്ഷനാണ് ഈ അവസ്ഥ സമ്മാനിച്ചത്. കനത്ത തലവേദനയും, എപ്പോഴും പനിയെന്നുമൊക്കെയായിരുന്നു ലക്ഷണങ്ങള്‍. പിന്നീട് തലച്ചോറില്‍ വീര്‍പ്പ് വന്ന് അപകടകരമായ അവസ്ഥയിലേക്ക് നീങ്ങി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ബെന്നെറ്റിന്റെ ഓര്‍മ്മയും എങ്ങോ പോയിമറഞ്ഞു. 

ജീവിതത്തിലെ ഓരോ കാര്യങ്ങളും, എന്തൊക്കെ ചെയ്യണം ഒരു മനുഷ്യനായാല്‍ എന്നത് പോലും ഓരോ തവണയും വീണ്ടും വീണ്ടും പഠിച്ച് മാത്രമേ ഇവര്‍ക്ക് ചെയ്യാന്‍ കഴിയൂ. ഇപ്പോള്‍ 29 വയസ്സുള്ള ബെന്നെറ്റ് ഗജിനി ചിത്രത്തില്‍ കണ്ടത് പോലെ പ്ലാനര്‍ ഉപയോഗിച്ചാണ് ജീവിതം തള്ളിനീക്കുന്നത്. പിതാവ് 60കാരനായ മാര്‍ക്കാണ് മകളുടെ പരിചരണം നിര്‍വ്വഹിക്കുന്നത്. 

ഒരു കാര്യം പറഞ്ഞത് പത്ത് മിനിറ്റ് കഴിഞ്ഞ് ചോദിച്ചാല്‍ ഓര്‍മ്മിക്കാന്‍ കഴിയാത്തതാണ് മകളുടെ അവസ്ഥയെന്ന് മാര്‍ക്ക് പറഞ്ഞു. ലോകത്തില്‍ 5 ലക്ഷം പേരെ ഓരോ വര്‍ഷവും എന്‍സെഫലൈറ്റിസ് ബാധിക്കുന്നുവെന്നാണ് കണക്ക്. പക്ഷെ ഭൂരിപക്ഷത്തിനും ഇങ്ങനൊരു അവസ്ഥ വെറും സിനിമാക്കഥ മാത്രം!

 




കൂടുതല്‍വാര്‍ത്തകള്‍.