CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 51 Seconds Ago
Breaking Now

ഓസ്‌ട്രേലിയക്കാരുടെ രക്തം വേണമെന്ന് കൊലവിളിച്ച ഇസ്ലാമിക് സ്‌റ്റേറ്റ് വധു ഇപ്പോള്‍ നിലവിളിക്കുന്നു; പണം കിട്ടുന്നില്ല, ഭക്ഷണവുമില്ല; എങ്ങിനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് 19-കാരിയുടെ യാചന

രണ്ട് വര്‍ഷമായി ഐഎസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെങ്കിലും കൈയില്‍ പണമില്ലാത്തതിനാല്‍ ഇത് വിജയമായില്ലെന്നാണ് ഇവരുടെ വാദം

കൈവിട്ട ആയുധവും, വാവിട്ട വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് പഴമക്കാര്‍ ഓര്‍മ്മിപ്പിച്ചത് വെറുതെയല്ല. ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ചേര്‍ന്ന് നിരപരാധികളെ കൊന്നൊടുക്കാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ നാട്ടുകാരുടെ രക്തത്തിനായി കൊലവിളി നടത്തിയ 19-കാരിക്ക് അക്കാര്യം ഇപ്പോഴാണ് വ്യക്തമായത്. മെല്‍ബണില്‍ നിന്നും സിറിയയിലേക്ക് ജിഹാദി വധുവാകാന്‍ യാത്രതിരിച്ച സെഹ്‌റ ദുമാനാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താനായി കാലുപിടിക്കുന്നത്. 

ഓസ്‌ട്രേലിയക്കാരുടെ രക്തം വേണമെന്ന് പ്രഖ്യാപിച്ച സെഹ്‌റ 2014-ലാണ് ഐഎസില്‍ ചേര്‍ന്നത്. ഇപ്പോള്‍ സിറിയന്‍ അഭയാര്‍ത്ഥി ക്യാംപില്‍ ഉണ്ടെന്ന് കരുതുന്ന 19-കാരിക്ക് നാട്ടിലേക്ക് തിരിച്ചെത്താനാണ് ആഗ്രഹം. അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തിലാണ് തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് സെഹ്‌റ യാചിച്ചത്. ഓസ്‌ട്രേലിയക്കാര്‍ക്ക് തന്നോട് ദേഷ്യമാണെന്ന് അറിയാമെന്ന് രണ്ട് ചെറിയ കുട്ടികളുടെ അമ്മ കൂടിയായ സെഹ്‌റ സമ്മതിക്കുന്നു. 

എന്നാല്‍ തന്റെ കുട്ടികള്‍ക്ക് സാധാരണ കുട്ടികളെ പോലെ വളരാന്‍ അവകാശമുണ്ടെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ വര്‍ഷം ഇസ്ലാമിക് സ്‌റ്റേറ്റിനെ തുരത്തിയതോടെ ആയിരക്കണക്കിന് ജിഹാദി വധുമാരാണ് പെരുവഴിയിലായത്. പലരും സിറിയയിലെ അഭയാര്‍ത്ഥി ക്യാംപുകളിലാണ്. പോഷകാഹാരം കിട്ടാതെ കുട്ടികള്‍ രോഗം ബാധിച്ച് മരിക്കുന്നുണ്ട്. 'കൈയില്‍ പണമില്ല, ഭക്ഷണവും ലഭിക്കുന്നില്ല കുടുംബാംഗങ്ങളെ ബന്ധപ്പെടാനും അനുവദിക്കുന്നില്ല', സെഹ്‌റ പറയുന്നു. 

രണ്ട് വര്‍ഷമായി ഐഎസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെങ്കിലും കൈയില്‍ പണമില്ലാത്തതിനാല്‍ ഇത് വിജയമായില്ലെന്നാണ് ഇവരുടെ വാദം. പിടിക്കപ്പെട്ടാല്‍ കൊല്ലപ്പെടുമെന്നും സെഹ്‌റ പറഞ്ഞു. കീസ്ബറോയിലെ ഐസിക് കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് ഡുമാന്‍. 




കൂടുതല്‍വാര്‍ത്തകള്‍.