CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 48 Seconds Ago
Breaking Now

ഈ ഫോണ്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ ദൈവമേ! ജീവനെടുക്കാന്‍ കുതിച്ചെത്തിയ അമ്പില്‍ നിന്നും ജീവന്‍ രക്ഷിച്ചത് സ്മാര്‍ട്ട്‌ഫോണ്‍; കഥ വൈറല്‍

ന്യൂ സൗത്ത് വെയില്‍സിലെ നിംബിന്‍ പ്രദേശത്ത് മാര്‍ച്ച് 13നാണ് സംഭവം നടക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വന്നതോടെ ലോകം തലതിരിഞ്ഞെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടായിരുന്നത് കൊണ്ട് ജീവന്‍ രക്ഷപ്പെട്ട ഈ വ്യക്തിയോട് ചോദിച്ചാല്‍ ഫോണ്‍ ദൈവമാണെന്ന് തന്നെ പ്രതികരിക്കും. തനിക്ക് നേരെ ഒരാള്‍ തൊടുത്തുവിട്ട അമ്പാണ് ഈ മനുഷ്യന്റെ ഫോണ്‍ തടുത്തത്. സംഭവം ഓസ്‌ട്രേലിയയിലെ എന്‍എസ്ഡബ്യു പോലീസ് ഫോഴ്‌സ് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ഈ കഥ വൈറലായത്. 

ന്യൂ സൗത്ത് വെയില്‍സിലെ നിംബിന്‍ പ്രദേശത്ത് മാര്‍ച്ച് 13നാണ് സംഭവം നടക്കുന്നത്. 43കാരനായ വ്യക്തി റോഡിലേക്ക് വാഹനവുമായി ഇറങ്ങുമ്പോഴാണ് മറ്റൊരാള്‍ അമ്പും, വില്ലുമായി നില്‍ക്കുന്നത് ശ്രദ്ധിച്ചത്. ഇയാള്‍ക്ക് പരിചയമുള്ള വ്യക്തിയാണ് അക്രമത്തിന് തയ്യാറെടുത്തതെന്ന് പോലീസ് പറയുന്നു. എന്തായാലും അമ്പ് കൊള്ളുമെന്ന് മനസ്സിലാക്കിയ ഇദ്ദേഹം തെളിവിനായി ഒരു ഫോട്ടോ എടുക്കാന്‍ തീരുമാനിച്ചു. 

ഇതിനായി പോക്കറ്റിലുള്ള ഫോണ്‍ കൈയിലെടുത്തു. ഈ സമയത്ത് തന്നെ അക്രമി അമ്പെയ്യുകയും ഇത് കൈയിലുള്ള ഫോണില്‍ തുളച്ചുകയറുകയുമായിരുന്നു. അമ്പിന്റെ ആഘാതത്തില്‍ ഫോണ്‍ മുഖത്തിടിച്ച് പോറലേറ്റതല്ലാതെ കൂടുതല്‍ കുഴപ്പത്തിലേക്ക് കാര്യങ്ങള്‍ നീണ്ടില്ല. 

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ വിചാരണയ്ക്ക് ഹാജരാകുന്നത് വരെ ജാമ്യത്തില്‍ വിട്ടു. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കും, തമാശയ്ക്കും വഴിയൊരുക്കിയിരിക്കുകയാണ്. അമ്പെയ്തവനെ ഒളിംപിക്‌സിന് വിടണമെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.