CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 14 Minutes 13 Seconds Ago
Breaking Now

എന്താണ് ദേഹത്ത് പെയിന്റ് ഒഴിച്ച് നടക്കുന്നത്? പിറവിയില്‍ ദൈവം ഈ യുവതിക്ക് സമ്മാനിച്ചത് ഭീമന്‍ മറുക്

കോര്‍പ്പറേറ്റ് ട്രെയിനറായി ജോലി ചെയ്യുന്ന ലീ കോണ്ടെറാസിയ്ക്ക് ജന്മനാ കോണ്‍ജെനീറ്റല്‍ മെലാനോസൈറ്റിക് നെവസാണ് ബാധിച്ചത്

പറഞ്ഞുവരുമ്പോള്‍ ഒരു മറുക്. പക്ഷെ സംഗതി മുഖത്തും, കഴുത്തിലും, നെഞ്ചിലും വരെ വ്യാപിച്ച് കിടക്കുന്നു. ഇതുമൂലം തന്നെ ആരും സ്‌നേഹിക്കില്ലെന്നാണ് വര്‍ഷങ്ങളായി ലീ കോണ്ടെറാസി ചിന്തിച്ചിരുന്നത്. എന്നാല്‍ യുഎസിലെ മേരിലാന്‍ഡില്‍ നിന്നുമുള്ള ഈ 36കാരിക്ക് ഇപ്പോള്‍ ഈ മറുക് ഒരു അനുഗ്രഹമായി മാറുകയാണ്. 

കോര്‍പ്പറേറ്റ് ട്രെയിനറായി ജോലി ചെയ്യുന്ന ലീ കോണ്ടെറാസിയ്ക്ക് ജന്മനാ കോണ്‍ജെനീറ്റല്‍ മെലാനോസൈറ്റിക് നെവസാണ് ബാധിച്ചത്. തന്റെ വമ്പന്‍ മറുകില്‍ അപരിചിതര്‍ തുറിച്ച് നോക്കുന്നതും പതിവാണെന്ന് ഇവര്‍ പറയുന്നു. അറിയാനുള്ള ആകാംക്ഷ കൂടി ആളുകള്‍ക്ക് എന്തും പറയാമെന്ന അവസ്ഥയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു. 

എന്താണ് ഈ മറുക് ഇങ്ങനെ, എങ്ങിനെയാണ് ഇത് ഒളിപ്പിക്കുക തുടങ്ങിയ ചോദ്യങ്ങളാണ് പൊതുവെ എത്തുക. പക്ഷെ എല്ലാ സമയത്തും ഈ ചോദ്യങ്ങള്‍ രസകരവുമല്ല. ബാറില്‍ രണ്ടെണ്ണം കഴിക്കാന്‍ ചെന്നാലാണ് ഏറ്റവും ദുസ്സഹം. ടാറ്റൂ ആണോയെന്നും, ദേഹത്ത് പെയിന്റ് ഒഴിച്ചതാണോയെന്നും ചോദിക്കുന്നവരുണ്ട്. പലപ്പോഴും മാന്യമായി മറുപടി നല്‍കാനും ശ്രമിക്കാറുണ്ടെന്ന് ലീ പറയുന്നു. 

ആദ്യമൊക്കെ ബുദ്ധിമുട്ടായി തോന്നിയെങ്കില്‍ ഇപ്പോള്‍ ആത്മവിശ്വാസത്തോടെയാണ് ജീവിതത്തെ നേരിടുന്നതെന്നും ലീ കൂട്ടിച്ചേര്‍ത്തു. 18 മാസമായി ഒരു പ്രണയവും തനിക്കുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. ഇപ്പോള്‍ ഈ മറുകൊരു കുറവല്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം സ്‌നേഹിക്കാനും പഠിച്ചെന്നാണ് ലീ നല്‍കുന്ന അനുഭവപാഠം.  

 




കൂടുതല്‍വാര്‍ത്തകള്‍.