CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 33 Minutes 40 Seconds Ago
Breaking Now

ഈ അധ്യാപകനാണ് ലോകത്തിലെ ബെസ്റ്റ്; ശമ്പളത്തിന്റെ 80% പാവപ്പെട്ട കുട്ടികളുടെ പഠനത്തിന് നല്‍കിയ ഇദ്ദേഹത്തിന് സമ്മാനം 600 കോടി

1 മില്ല്യണ്‍ ഡോളറാണ് സമ്മാനത്തുക. തന്റെ ശമ്പളത്തിന്റെ 80 ശതമാനവും പാവപ്പെട്ട കുട്ടികളുടെ പഠനത്തിനായി ചെലവിട്ടാണ് പീറ്റര്‍ താബിച്ചി ഈ അവാര്‍ഡിന് അര്‍ഹനായത്.

കെനിയയിലെ റിഫ്റ്റ് താഴ്‌വരയിലുള്ള വിദൂര ഗ്രാമത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍ കണക്ക്, ഫിസിക്‌സ് അധ്യാപകന് 2019ലോ ഗ്ലോബല്‍ ടീച്ചര്‍ പുരസ്‌കാരം. 1 മില്ല്യണ്‍ ഡോളറാണ് സമ്മാനത്തുക. തന്റെ ശമ്പളത്തിന്റെ 80 ശതമാനവും പാവപ്പെട്ട കുട്ടികളുടെ പഠനത്തിനായി ചെലവിട്ടാണ് പീറ്റര്‍ താബിച്ചി ഈ അവാര്‍ഡിന് അര്‍ഹനായത്. ദുബായില്‍ ഹോളിവുഡ് താരം ഹഗ് ജാക്ക്മാന്‍ അവതാരകനായ ചടങ്ങില്‍ പീറ്റര്‍ അവാര്‍ഡ് സ്വീകരിച്ചു. 

'ആഫ്രിക്കയില്‍ ഓരോ ദിവസവും ഒരു പുതിയ പേജും, പുതിയ അധ്യായവുമാണ് ഞങ്ങള്‍ തുറക്കുക. ഈ സമ്മാനം എനിക്കുള്ള അംഗീകാരമല്ല പകരം ഭൂഖണ്ഡത്തിലെ യുവാക്കളെ അംഗീകരിക്കുകയാണ്. എന്റെ വിദ്യാര്‍ത്ഥികള്‍ നേട്ടം കൊയ്തത് കൊണ്ടാണ് ഞാന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. ഈ സമ്മാനം അവര്‍ക്കുള്ള അവസരമാണ്. അവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് ലോകം പറയുന്നു', ഒന്‍പത് അധ്യാപകരെ മറികടന്ന് ലോകത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ പീറ്റര്‍ പറയുന്നു. 

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വര്‍ക്കി ഫൗണ്ടേഷനാണ് ഈ അവാര്‍ഡ് സംഘടിപ്പിക്കുന്നത്. ഇത് അഞ്ചാം തവണയാണ് അവാര്‍ഡ് നല്‍കിയത്. പീറ്റര്‍ താബിച്ചി പ്രകടിപ്പിക്കുന്ന കഠിനാധ്വാനവും, ആത്മാര്‍ത്ഥതയും, വിദ്യാര്‍ത്ഥികളിലുള്ള വിശ്വാസത്തെയും ഫൗണ്ടേഷന്‍ പ്രശംസിച്ചു. 36കാരനായ പീറ്റര്‍ താബിച്ചി കെറികോ മിക്‌സഡ് ഡേ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ്. 

വരള്‍ച്ചയും, ക്ഷാമവും പതിവായ ഈ പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗവും, കൗമാര ഗര്‍ഭവും, സ്‌കൂള്‍ പഠനം അവസാനിപ്പിക്കുന്നതും, ചെറുപ്പത്തില്‍ വിവാഹവും നടക്കുന്നതാണ് പ്രധാന പ്രശ്‌നങ്ങളാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.