CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 11 Minutes 40 Seconds Ago
Breaking Now

ASK ന്റെ നേതൃത്വത്തിൽ ബ്രിസ്റ്റൊളിൽ ടാലന്റ് ഷോ' അരങ്ങേറി

അസോസിയേഷൻ ഓഫ് സൗത്ത്മെട് കേരളയിറ്റ്സിന്റെ ആഭിമുഖ്യത്തിൽ ബ്രിസ്റ്റൊളിലെ സൗത്ത്മെടിലുള്ള വൈറ്റ് ഹാളിൽ കുട്ടികളുടെ ടാലന്റ് ഷോ നടന്നു.

അസോസിയേഷൻ ഓഫ് സൗത്ത്മെട് കേരളയിറ്റ്സിന്റെ ആഭിമുഖ്യത്തിൽ ബ്രിസ്റ്റൊളിലെ സൗത്ത്മെടിലുള്ള  വൈറ്റ് ഹാളിൽ വെച്ച് കുട്ടികളുടെ ടാലെന്റ്റ് ഷോ അരങ്ങേറി. പാട്ട്, പ്രസംഗം, പെൻസിൽ, സ്കെച്ചിംഗ്, കളറിംഗ്, മെമ്മറി ടെസ്റ്റ്‌ എന്നീ ഇനങ്ങളിൽ വിവിധ പ്രായത്തിലുള്ള കുട്ടികളുടെ വാശിയേറിയ പോരാട്ടത്തിനു വൈറ്റ് ഹാൾ സാക്ഷ്യം വഹിച്ചു. ഉച്ചയ്ക്ക് 3 മണിയോടെ ആരംഭിച്ചു രാത്രി 10.30 നു സമാപിച്ച ടാലന്റ് ഷോയിൽ വിവിധ പ്രായത്തിലുള്ള കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തി. പ്രൊഫഷണൽ രീതിയിൽ തോമസ്‌ ജോസഫ്‌  നടത്തിയ ക്വിസ് മത്സരം ടാലന്റ് ഷോയുടെ പകിട്ട് വർദ്ധിപ്പിച്ചു. 6 ടീമുകളിലായി 24 കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു.  മുതിർന്നവർക്കായി സംഘടിപ്പിച്ച പുഞ്ചിരി മത്സരം വാശിയേറിയതും പുതുമയാർന്നതുമായിരുന്നു. വിജയികൾക്ക് ആസ്ക്കിന്റെ കാരണവർ ജോസഫ്‌ ചേട്ടൻ സമ്മാനം വിതരണം ചെയ്തു. ആസ്ക്കിന്റെ പ്രവർത്തകർ തയ്യാറാക്കിയ രുചികരമായ നാടൻ ഭക്ഷണം കഴിച്ചു സംതൃപ്തരായാണ് സൗത്ത്മീടുക്കാർ ടാലെന്റ്റ് ഷോ കഴിഞ്ഞു മടങ്ങിയത്.

ASK ന്റെ പ്രസിഡന്റ്‌ ജോജിമോൻ കുര്യാക്കോസ് ഭാരവാഹികളായ ഷിജി , സാം കുരുവിള , ബിനു , ബേസിൽ , സജി വർഗീസ്‌ , തങ്കച്ചൻ, ബിജു, റെജി തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേത്രുത്വം നല്കി .

 

കൂടുതൽ ചിത്രങ്ങൾ ക്കനുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





കൂടുതല്‍വാര്‍ത്തകള്‍.