CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 32 Minutes 4 Seconds Ago
Breaking Now

സ്വവര്‍ഗ്ഗപ്രേമികളെ തള്ളിക്കളയുന്നവര്‍ക്ക് മനുഷ്യ ഹൃദയമില്ല; കത്തോലിക്കാ വിശ്വാസങ്ങള്‍ക്ക് വിഭിന്നമായ നിലപാടുമായി പോപ്പ് ഫ്രാന്‍സിസ്

പോപ്പ് പങ്കുവെച്ച നിലപാടുകള്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകളില്‍ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്.

സ്വവര്‍ഗ്ഗപ്രേമികളെ തള്ളിക്കളയുന്നവര്‍ക്ക് ഹൃദയമില്ലെന്ന് പോപ്പ് ഫ്രാന്‍സിസ്. കത്തോലിക്കാ വിശ്വാസങ്ങള്‍ക്ക് എതിരായ നിലപാടാണ് ഏവരെയും അതിശയിപ്പിച്ച് കൊണ്ട് പോപ്പ് പങ്കുവെച്ചത്. സ്വവര്‍ഗ്ഗപ്രേമിയായ ബ്രിട്ടീഷ് കൊമേഡിയന്‍ സ്റ്റീഫന്‍ കെ അമോസിനോടാണ് പോപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. താനൊരു വിശ്വാസിയല്ലെന്നും, വിശ്വാസം തേടി വരുമ്പോള്‍ സ്വവര്‍ഗ്ഗപ്രേമിയായതിനാല്‍ സ്വീകരിക്കപ്പെടുന്നില്ലെന്നുമായിരുന്നു സ്റ്റീഫന്‍ വത്തിക്കാനില്‍ വെച്ച് പോപ്പിനെ അറിയിച്ചത്. 

മാന്‍ എന്ന നൗണിന് പകരം ഗേ എന്ന അഡ്ജക്ടീവിന് പ്രാധാന്യം നല്‍കുന്നത് നല്ലതല്ലെന്ന് പോപ്പ് വ്യക്തമാക്കി. 'നമ്മള്‍ എല്ലാവരും മനുഷ്യജീവികളാണ്, അന്തസ്സുള്ളവര്‍. നിങ്ങള്‍ ആരാണെന്നതും, എങ്ങിനെ ജീവിക്കുന്നുവെന്നതും കാര്യമല്ല, അന്തസ്സ് നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ് വേണ്ടത്. അഡ്ജക്ടീവുകളുടെ പേരില്‍ ആളുകളെ സ്വീകരിക്കുകയും, തിരസ്‌കരിക്കുകയും ചെയ്യുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് മനുഷ്യ ഹൃദയമില്ല', പോപ്പ് വിശദീകരിച്ചു. 

സ്റ്റീഫനൊപ്പം ഏതാനും ബ്രിട്ടീഷ് സെലിബ്രിറ്റികളും വത്തിക്കാനില്‍ പോപ്പിനെ കാണാന്‍ എത്തിയിരുന്നു. ഇവരില്‍ വിശ്വാസികളോട് തനിക്കായി പ്രാര്‍ത്ഥിക്കാനും, അല്ലാത്തവരോട് ശുഭയാത്ര ആശംസിക്കാനുമാണ് പോപ്പ് ആവശ്യപ്പെട്ടത്. പോപ്പ് പങ്കുവെച്ച നിലപാടുകള്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകളില്‍ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. 

ബിബിസി2 സീരീസ് പില്‍ഗ്രിമേജ്: ദി റോഡ് ടു റോം എന്ന പരിപാടിയുടെ ഭാഗമായാണ് സെലിബ്രിറ്റികളെ പോപ്പ് വരവേറ്റത്. 

 




കൂടുതല്‍വാര്‍ത്തകള്‍.