CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 30 Seconds Ago
Breaking Now

ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു; ജീവനോടെ കോണ്‍ക്രീറ്റ് കല്ലറയില്‍ കുഴിച്ചുമൂടി ഭര്‍ത്താവിന്റെ പ്രതികാരം

വിവാഹമോചനം നല്‍കുമ്പോള്‍ പണം ചെലവഴിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഭര്‍ത്താവ് കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ കോണ്‍ക്രീറ്റില്‍ ജീവനോടെ കുഴിച്ചുമൂടിയ ഭര്‍ത്താവ് അകത്തായി. റെനെയും, ആറ് കൂട്ടാളികളും ചേര്‍ന്നാണ് സാന്ത്ര ലൂസ് ഡയസിനെ ആഴമേറിയ കല്ലറയില്‍ ജീവനോടെ കുഴിച്ചുമൂടിയത്. മെക്‌സിക്കോയിലെ ചിയാപാസിലാണ് ദാരുണമായ സംഭവം. 

വിവാഹമോചനം നല്‍കുമ്പോള്‍ പണം ചെലവഴിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഭര്‍ത്താവ് കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. റെനെയും, സഹോദരന്‍ ഗെഹുവും അഞ്ച് പുരുഷന്‍മാരെ സഹായത്തിനായി റിക്രൂട്ട് ചെയ്തു. ഡയസ് ജോലിക്ക് പോകവെ ഇവര്‍ യുവതിയെ തട്ടിക്കൊണ്ടുപോയി. ഒരു വാഹനാപകടം വ്യാജമായി സൃഷ്ടിച്ചാണ് ഇവരെ കൂട്ടാളികള്‍ കാറില്‍ നിന്നും ഇറക്കിയത്. 

സഹോദരന്റെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടിയില്‍ ഡയസിനെ എത്തിച്ച സംഘം ഇവരുടെ കൈകളും കാലുകളും ബന്ധിച്ച ശേഷം ആഴമേറിയ താല്‍ക്കാലിക കല്ലറയുണ്ടാക്കി ഇവരെ ഇതിലിട്ട് കുഴിച്ചുമൂടി. ഇവര്‍ രക്ഷപ്പെടാതിരിക്കാന്‍ മണ്ണും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് മൂടിയത്. ഭര്‍ത്താവ് റെനെയാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്നും, സഹോദരന്‍ ഗെഹു ഇതിനുള്ള ഗൂഢാലോചനയും നടത്തിയെന്നും കണ്ടെത്തി. 

രണ്ട് സഹോദരങ്ങള്‍ക്കും, അഞ്ച് കൂട്ടാളികള്‍ക്കും 51 വര്‍ഷവും മൂന്ന് മാസവുമാണ് ജയില്‍ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് പിഴയും നല്‍കണം. 

 




കൂടുതല്‍വാര്‍ത്തകള്‍.