CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 7 Minutes 28 Seconds Ago
Breaking Now

നാടിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ ഈ ബോക്‌സറെ കാത്തിരിക്കുന്നത് ഇനി ജയില്‍ശിക്ഷ

മികച്ച നേട്ടം സ്വന്തമാക്കിയിട്ടും ഇറാനിലെ ആദ്യ വനിതാ ബോക്‌സറെ കാത്തിരിക്കുന്നത് ജയില്‍. ജന്മ നാട്ടിലേക്ക് മടങ്ങാനാവാത്ത നിസഹായതയിലാണ് വനിതാ ബോക്‌സിങ് താരം സദഫ് ഖദീം. ഇടികൂട്ടില്‍ ഇസ്ലാമിക വേഷം ഇടാതിരുന്നതിന് ജന്മ നാട്ടിലേക്ക് പോയാല്‍ അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് ഇവരും പരിശീലകനും.

ഇസ്ലാമിക നിയമം കര്‍ക്കശമായ ഇറാനിലെ ആദ്യ വനിതാ ബോക്‌സറാണ് സദഫ്. ടെഹ്‌റാനില്‍ ഫിറ്റ്‌നെസ് ട്രെയ്‌നിയായി ജോലി നോക്കുകയായിരുന്ന സദഫിനെതിരെ മത്സര വേദിയില്‍ ഇസ്ലാമിക നിയമം അനുസരിച്ച് വസ്ത്രധാരണം നടത്തിയില്ലെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് വാറന്റ് വന്നത്. സംഭവത്തെ കുറിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ല.

ഇറാന്‍ ബോക്‌സിങ് ഫെഡറേഷന്‍ വിചിത്ര ന്യായമാണ് പറയുന്നത്. സദഫ് ഇറാന്‍ രജിസ്റ്റേര്‍ഡ് ബോക്‌സിങ് താരം അല്ലയെന്നാണ് വിമര്‍ശനം. 

ഫ്രാന്‍സില്‍ നടന്ന ലീഗലി അപ്രൂവ്ഡ് മാച്ചിലാണ് താന്‍ മത്സരിച്ചത്. പക്ഷെ ഷോര്‍ട്ട്‌സും ടീ ഷര്‍ട്ടും ധരിച്ചാണ് മത്സരിച്ചത്. പക്ഷെ ഷോര്‍ട്ട്‌സും ടീ ഷര്‍ട്ടുമായിരുന്നു വേഷം. ലോകത്തിന്റെ കണ്ണില്‍ എന്റെ വസ്ത്രധാരണത്തിന് കുഴപ്പമില്ല. മത്സര വേദിയില്‍ ഹിജാബ് ധരിച്ചില്ല, എന്റെ പരിശീലകന്‍ ഒരു പുരുഷനാണ് എന്നണാ വിമര്‍ശിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.