Breaking Now

100ലേറെ പുരുഷന്‍മാര്‍ ലൈംഗിക പീഡനത്തിന് ഇരകളാക്കി; കുറ്റവാളികള്‍ അഴിക്കുള്ളിലായിട്ടും സമാധാനം ഇല്ലാതെ ഇര; കുറ്റവാളിയുടെ ബന്ധുക്കളുടെ ഭീഷണി തുടരുന്നു

11ാം വയസ്സില്‍ ദുരിതക്കയത്തില്‍ പെട്ട കാസി പികെയുടെ 16 വയസ്സ് വരെ പീഡനം തുടര്‍ന്നു.

ചെറിയ പെണ്‍കുട്ടികളെ മനുഷ്യക്കടത്തിന് വിധേയമാക്കി ലൈംഗിക കച്ചവടത്തിന് ഉപയോഗിക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം പലപ്പോഴും അധികൃതരുടെ ശ്രദ്ധയില്‍ പെടാറില്ല. വലയില്‍ കുരുങ്ങുന്ന ഏതെങ്കിലും ഒരു വ്യക്തി പരാതി പറയാന്‍ മുന്നോട്ട് വരുമ്പോള്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ വെളിച്ചത്ത് വരിക. ഇത്തരമൊരു ഗ്രൂമിംഗ് സംഘത്തിന്റെ പിടിയില്‍ പെട്ട് നൂറിലേറെ പുരുഷന്‍മാര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷവും പോലീസ് പ്രതികള്‍ക്ക് പകരം ഇരയെ അറസ്റ്റ് ചെയ്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

11ാം വയസ്സില്‍ ദുരിതക്കയത്തില്‍ പെട്ട കാസി പികെയുടെ 16 വയസ്സ് വരെ പീഡനം തുടര്‍ന്നു. പീഡനക്കാര്‍ മയക്കുമരുന്ന് കുത്തിവെച്ച കാസിയെയാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ ഹാലിഫാക്‌സിലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ അഞ്ച് തവണ അറസ്റ്റിന് താന്‍ ഇരയായപ്പോള്‍ പ്രതികള്‍ക്ക് യാതൊന്നും സംഭവിച്ചില്ലെന്നും 23ാം വയസ്സില്‍ കാസി തുറന്നുപറയുന്നു. ഹാലിഫാക്‌സ് സ്വദേശിനിയാണ് കാസി പിക്കെ. 

ചെറിയ പ്രായത്തില്‍ തന്നെ പീഡിപ്പിച്ചവരില്‍ 18 പേരെ തടവിലാക്കാന്‍ കാസിയുടെ പരാതി സഹായിച്ചു. 168 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചത്. എന്നാല്‍ കാസിയെ രക്ഷിക്കാനും, കുറ്റവാളി സംഘത്തെ പിടിക്കാനുമുള്ള അവസരങ്ങള്‍ അധികാരികള്‍ നഷ്ടപ്പെടുത്തിയെന്ന് ഇതുസംബന്ധിച്ച അന്വേഷണം വ്യക്തമാക്കുന്നു. 

ശിക്ഷിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇപ്പോഴും കാസിയ്ക്ക് നേരെ വധഭീഷണി ഉയര്‍ത്തുന്നതിനാല്‍ പോലീസ് സംരക്ഷണയില്‍ അജ്ഞാത പ്രദേശത്താണ് ഇവരുടെ താമസം. പാകിസ്ഥാനി കുറ്റവാളികളാണ് പെണ്‍കുട്ടിയെ യുകെ തെരുവില്‍ നിന്നും വലയിലാക്കിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.