CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 46 Minutes 16 Seconds Ago
Breaking Now

നാലാം വയസ്സില്‍ കാന്‍സര്‍ മൂലം മുടി കൊഴിഞ്ഞു ; പകരുമെന്ന് പരിഹാസം ; ഒടുവില്‍ വയലിന്‍ വായിച്ച് അവന്‍ മറുപടി നല്‍കി

അന്ന് കാന്‍സറുള്ള കുട്ടി എന്നാണ് ക്ലാസില്‍ അറിയപ്പെട്ടിരുന്നത്. എന്നാലിന്ന് വയലിന്‍ വായിക്കുന്ന കുട്ടിയെന്നാണ് എല്ലാവരും എന്നെ വിളിക്കുന്നത്.. ടെയ്‌ലര്‍ പറഞ്ഞു.

വയലിനില്‍ മികവ് കാട്ടി കാന്‍സറിനെ അതിജീവിച്ച 11 കാരന്‍. അമേരിക്കാസ് ഗോട്ട് ടാലന്‍ഡ് എന്ന ടെലിവിഷന്‍ പരിപാടിയിലാണ് ടൈലര്‍ ബട്‌ലര്‍ ഫിഗ്യൂറ എന്ന ബാലന്‍ വയലിനില്‍ മാന്ത്രികത കാട്ടി ഏവരേയും ഞെട്ടിച്ചു. നാലാം വയസിലാണ് ടൈയ്‌ലറിന് രക്താര്‍ബുദമാണെന്ന് കണ്ടെത്തുന്നത്. പ്രകടനത്തിന് മുമ്പ് വിധികര്‍ത്താക്കളോട് നോര്‍ത്ത് കരോലിനയില്‍ നിന്നെത്തിയ ടൈയ്‌ലര്‍ തന്റെ അനുഭവം പങ്കുവച്ചതിങ്ങനെ

''നാലാം വയസ്സിലാണ് എനിയ്ക്ക് രക്താര്‍ബുദമാണെന്ന് കണ്ടെത്തുന്നത്. കാന്‍സര്‍ ആണെന്നതിന്റെ പേരില്‍ എന്റെ കൂട്ടുകാര്‍ എന്നെ കളിയാക്കി. കീമോതെറാപ്പിയെ തുടര്‍ന്ന് മുടി കൊഴിഞ്ഞു. ഇതോടെ പരിഹാസങ്ങള്‍ കൂടി. എന്റെ അസുഖം പകരുമെന്നും എന്റടുത്ത് നിന്ന് മാറി നടക്കണമെന്നും സ്‌കൂളിലെ എല്ലാവരോടും പറഞ്ഞു നടന്നു. എന്റെ രൂപത്തെ കളിയാക്കി. സ്‌കൂളില്‍ പോകാന്‍ ഇഷ്ടമല്ലാതായി, കണ്ണീരോടെ ടൈയ്‌ലര്‍ പറഞ്ഞു.

ഏഴര വയസ്സുള്ളപ്പോഴാണ് ഞാന്‍ വയലിന്‍ പഠിക്കാന്‍ തുടങ്ങിയത്. കൂട്ടുകാരുടെ കളിയാക്കലില്‍ നിന്ന് ഒളിച്ചോടാനായിരുന്നു അത്. അന്ന് കാന്‍സറുള്ള കുട്ടി എന്നാണ് ക്ലാസില്‍ അറിയപ്പെട്ടിരുന്നത്. എന്നാലിന്ന് വയലിന്‍ വായിക്കുന്ന കുട്ടിയെന്നാണ് എല്ലാവരും എന്നെ വിളിക്കുന്നത്.. ടെയ്‌ലര്‍ പറഞ്ഞു.

കെല്ലി ക്ലാര്‍ക്‌സന്റെ ഹിറ്റ് ആല്‍ബം വാട് ഡസന്റ് കില്‍ യു എന്ന പാട്ടാണ് വയലിനില്‍ വായിച്ച് ടൈയ്‌ലര്‍ ഏവരേയും കൈയ്യിലെടുത്തത്. ഗോള്‍ഡന്‍ ബസര്‍ നല്‍കി വിധി കര്‍ത്താക്കളും പ്രശംസിച്ചു. പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഇതെന്ന് ടെയ്‌ലര്‍ പറയുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.