CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 32 Minutes 44 Seconds Ago
Breaking Now

ബികിനി ചിത്രം ഫേസ്ബുക്കിലിട്ട ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി ; പ്രതിഷേധം ശക്തം

സംഭവത്തില്‍ അപ്പീല്‍ നല്‍കുമെന്നു ഡോക്ടർ പറഞ്ഞു

ബികിനി ധരിച്ച ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മ്യാന്‍മാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. നങ് മ്യൂ സാന്‍ എന്ന ഡോക്ടറുടെ ലൈസന്‍സാണ് മരവിപ്പിച്ചത്. ജനറല്‍ ഫിസിഷ്യനായ നങ് മ്യൂ സാന്‍ രണ്ടു വര്‍ഷം മുമ്പാണ് മോഡലിങ് രംഗത്തെത്തിയത്. മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞായിരുന്നു ഫോട്ടോ ഷൂട്ടുകള്‍. എന്നാല്‍ ഇത് മ്യാന്‍മാറിന്റെ സംസ്‌കാരമല്ലെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ വിശദീകരണം.

നങ് മ്യൂ സന്‍ നിരന്തരം അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടുകൊണ്ടിരിക്കുന്നുവെന്നും ഇത് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നുമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും ഇതാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമൈന്നും മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നു.

സംഭവത്തില്‍ അപ്പീല്‍ നല്‍കുമെന്നു ഡോക്ടറും പറഞ്ഞു. ജോലി സമയത്തല്ല ഇത്തരം വസ്ത്രം ധരിക്കുന്നതെന്നും വ്യക്തി സ്വാതന്ത്രത്തില്‍ കൗണ്‍സില്‍ ഇടപെടരുതെന്നും നങ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.