CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 48 Seconds Ago
Breaking Now

ആംബുലന്‍സ് പാഞ്ഞെത്തിയതോടെ വഴി മാറി ജനസാഗരം ; പ്രക്ഷോഭകര്‍ക്ക് സോഷ്യല്‍മീഡിയയുടെ കൈയ്യടി

പ്രതിഷേധം മൂലം റോഡ് നിറഞ്ഞിരിക്കുകയായിരുന്നു.

ഹോങ്കോങ്ങിലെ ഈ പ്രക്ഷോഭത്തിനിടെ നടന്ന സംഭവത്തിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി ലാം രാജി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ സമയോചിതമായി ആംബുലന്‍സിനെ കടത്തിവിട്ടു.

പ്രതിഷേധം മൂലം റോഡ് നിറഞ്ഞിരിക്കുകയായിരുന്നു. അതിനിടെ അതുവഴി ഒരു ആംബുലന്‍സ് മിന്നിപാഞ്ഞെത്തി. പക്ഷെ ഡ്രൈവര്‍ പോലും ആശങ്കപ്പെട്ടു നില്‍ക്കെ ജന സാഗരം രണ്ടായി പിരിഞ്ഞു. കൃത്യം ആംബുലന്‍സിന് പോകാനുള്ള വഴി അളന്നു മുറിച്ച് ഇരുവശത്തേക്കും മാറി. സംഭവം സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ ജനക്കൂട്ടത്തിന്റെ മാതൃകാപരമായ ഇടപെടലിന് കൈയ്യടി നേടുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.