CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 13 Seconds Ago
Breaking Now

ധോണി വിരമിക്കുമോ? ഉത്തരം താരത്തിന്റെ ബാറ്റിലുണ്ട്

തീരുമാനത്തെക്കുറിച്ച് ധോണി കളിക്കളത്തില്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്

ഇക്കുറി ക്രിക്കറ്റ് ലോകകപ്പ് പൂര്‍ത്തിയാക്കുമ്പോള്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുമോ? ടീം സെമി ഫൈനലില്‍ എത്തിനില്‍ക്കുമ്പോഴും ഈ ചോദ്യം സജീവമാണ്. ഇന്ത്യന്‍ ക്യാംപില്‍ നിന്നും ഇതേക്കുറിച്ച് യാതൊരു സ്ഥിരീകരണവുമില്ല, ബിസിസിഐയ്ക്കും കൂടുതലായി ഒന്നും പറയാനില്ല. പക്ഷെ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഗതി സത്യമാണെന്ന് കരുതാം. 

അതേസമയം തന്റെ തീരുമാനത്തെക്കുറിച്ച് ധോണി കളിക്കളത്തില്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നത് മുതല്‍ ആ പദവി രാജിവെച്ച് ടീമിനൊപ്പം വിക്കറ്റ്കീപ്പര്‍-ബാറ്റ്‌സ്മാനായി തുടരുമ്പോള്‍ വരെയുള്ള കാര്യങ്ങളില്‍ ഒതുക്കമുള്ള നിലപാട് ധോണി എപ്പോഴും സ്വീകരിച്ചിട്ടുണ്ട്. കാര്യമായി പൊതുരംഗത്ത് വിവാദങ്ങളില്‍ ചെന്ന് ചാടാറുമില്ല. 

തന്റെ അവസാന ലോകകപ്പെന്ന് ഉറപ്പിച്ചാണ് ധോണി കളത്തിലിറങ്ങുന്നത്. തന്റെ കരിയറില്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കാന്‍ ധോണി അവസരം വിനിയോഗിക്കുന്നുണ്ട്. ഇക്കുറി ലോകകപ്പിന് താരം ഉപയോഗിക്കുന്ന ബാറ്റുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. ഇതുവരെ ഉപയോഗിച്ച വിവിധ ബ്രാന്റുകളുടെ ബാറ്റുകളാണ് ഓരോ മത്സരത്തിനും ധോണി ഉപയോഗിക്കുന്നത്. 

എസ്ജി ബാറ്റില്‍ തുടങ്ങി ബാസിന്റെ വാംപയര്‍ ബാറ്റ് വരെ ധോണി ഉപയോഗിക്കുന്നുണ്ട്. തന്റെ കരിയറില്‍ പിന്തുണ നല്‍കിയ ബാറ്റ് നിര്‍മ്മാതാക്കള്‍ക്ക് നന്ദി അറിയിക്കുകയാണ് ഇതുവഴി താരം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും മാനേജറുമായ അരുണ്‍ പാണ്ഡെ മുംബൈ മിററിനോട് സ്ഥിരീകരിച്ചു. ഇതിനൊന്നും യാതൊരു പണവും ഈടാക്കുന്നില്ല. ധോണിക്ക് ഇപ്പോള്‍ പണത്തിന്റെ ആവശ്യമില്ല, അത് ആവശ്യത്തിനുണ്ട്. ബാറ്റ് ഉപയോഗിക്കുന്നത് നന്ദി പറയലിന്റെ ഭാഗമായാണ്, പാണ്ഡെ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.