CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 44 Minutes 27 Seconds Ago
Breaking Now

കുടുംബത്തോടൊപ്പം ബോട്ടില്‍ സഞ്ചരിക്കവെ 10 വയസ്സുകാരനെ മുതല കടിച്ചെടുത്തു; തിരച്ചില്‍ നടത്തിയ പിതാവിന് കിട്ടിയത് മകന്റെ തലയും, കാലും

ലോകത്തിലെ ഏറ്റവും വലിയ ജീവിച്ചിരിക്കുന്ന ഉഭയജീവികളായ സാള്‍ട്ട്‌വാട്ടര്‍ മുതലയാണ് കുട്ടിയുടെ ജീവന്‍ അപഹരിച്ചത്.

കണ്‍മുന്നില്‍ വെച്ച് മുതല പിടിച്ചുകൊണ്ടുപോയ മകനെ തിരഞ്ഞ പിതാവിന് ലഭിച്ചത് തലയും, കാലും. കുടുംബത്തോടൊപ്പം ബോട്ടില്‍ സഞ്ചരിക്കവെയാണ് പത്ത് വയസ്സുകാരനെ മുതല കടിച്ച് കൊണ്ടുപോയത്. ഫിലിപ്പൈന്‍സിലെ ബാലാബാക് ദ്വീപിലൂടെ ചെറിയ ബോട്ടില്‍ പിതാവിനും, രണ്ട് സഹോദരന്‍മാര്‍ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. 

ബോട്ടിന്റെ പുറകില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു മകന്‍. കുട്ടിയുടെ പിതാവ് രാത്രി മുഴുവന്‍ മകനായി തെരച്ചില്‍ നടത്തിയെങ്കിലും ഒടുവില്‍ ലഭിച്ചത് ശരീരത്തിന്റെ ചില ഭാഗങ്ങളായിരുന്നു. മീന്‍പിടുത്തക്കാരാണ് അടുത്തുള്ള കണ്ടല്‍ക്കാട്ടില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

ലോകത്തിലെ ഏറ്റവും വലിയ ജീവിച്ചിരിക്കുന്ന ഉഭയജീവികളായ സാള്‍ട്ട്‌വാട്ടര്‍ മുതലയാണ് കുട്ടിയുടെ ജീവന്‍ അപഹരിച്ചത്. ആറ് മീറ്റര്‍ വരെ നീളവും 1000 കിലോ ഭാരവും കാണും ഇത്തരം മുതലകള്‍ക്ക്. ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങള്‍ മുതല്‍ സൗത്ത് ഈസ്റ്റ് ഏഷ്യയിലും, നോര്‍ത്തേണ്‍ ഓസ്‌ട്രേലിയയിലുമാണ് ഇവ വസിക്കുന്നത്. 

വേട്ടയാടി ഭക്ഷണം കണ്ടെത്തുന്ന സാള്‍ട്ട്‌വാട്ടര്‍ മുതലകള്‍ ഇരകളെ വെള്ളത്തിന്റെ ആഴത്തില്‍ കൊണ്ടുപോകുകയും പിന്നീട് മുഴുവനായി ഭക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഇവയുടെ വാസ സ്ഥലം കുറഞ്ഞതോടെ മനുഷ്യന് നേര്‍ക്കും ഭക്ഷണത്തിനായി അക്രമം നടത്തുന്നുവെന്ന് മാത്രം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.