CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 4 Minutes 31 Seconds Ago
Breaking Now

കശ്മീരില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഇന്ത്യ സൈനീക നടപടിയാരംഭിക്കാം ; അന്താരാഷ്ട്ര സമൂഹത്തോട് ഇമ്രാന്‍ഖാന്‍

ദക്ഷിണേന്ത്യയിലും തീവ്രവാദി സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ അവകാശവാദങ്ങളെല്ലാം കശ്മീരില്‍ നടത്തുന്ന നടപടികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്

കശ്മീര്‍ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ ഒക്യുപൈഡ് കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ത്യ സൈനിക നടപടി ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്രസമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണ്.'ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന മാധ്യമറിപ്പോര്‍ട്ടുകളേയും ഇമ്രാന്‍ വിമര്‍ശിച്ചു.

'അഫ്ഗാനിസ്താനില്‍ നിന്നുള്ള ചില ഭീകരവാദികള്‍ ഇന്ത്യന്‍ ഒക്യുപൈഡ് കശ്മീരിലേക്ക് നുഴഞ്ഞുകയറിയെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് കണ്ടിരുന്നു. ദക്ഷിണേന്ത്യയിലും തീവ്രവാദി സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ അവകാശവാദങ്ങളെല്ലാം കശ്മീരില്‍ നടത്തുന്ന നടപടികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്.'ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു.

ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങള്‍ വിച്ഛേദിക്കുകയും ആശയവിനിമയ സംവിധാനങ്ങളെല്ലാം തന്നെ തടസപ്പെടുത്തുകയും ചെയ്തിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.