CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 6 Minutes 33 Seconds Ago
Breaking Now

ഒടുവില്‍ നാസ ആ സത്യം വെളിപ്പെടുത്തി; ആര്‍ട്ടെമിസ് ചാന്ദ്ര ദൗത്യം മനുഷ്യനെ അന്യഗ്രഹ ജീവിതം പഠിപ്പിക്കും; ഇറങ്ങുന്നത് സ്ത്രീയും, പുരുഷനും!

ചന്ദ്രനില്‍ ആദ്യത്തെ സ്ത്രീയും, മറ്റൊരു പുരുഷനെയും എത്തിക്കുകയാണ് നാസയുടെ ആര്‍ട്ടെമിസ് പദ്ധതി.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ആര്‍ട്ടെമിസ് ചാന്ദ്രദൗത്യത്തിന്റെ ലക്ഷ്യം എന്താണ്? ഏറെ നാളായി ഇതേക്കുറിച്ച് ഉയരുന്ന സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ നാസ തന്നെ ഉത്തരം തന്നിരിക്കുന്നു. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ആര്‍ട്ടെമിസ് ചാന്ദ്രദൗത്യത്തിന്റെ ഉദ്ദേശം നാസ വിശദീകരിച്ചത്. 

അന്യഗ്രഹങ്ങളില്‍ മനുഷ്യന്‍ ജീവിക്കുന്നതും, പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങള്‍ പഠിക്കുകയാണ് ആര്‍ട്ടെമിസ് ദൗത്യം ലക്ഷ്യമിടുന്നതെന്ന് നാസ വ്യക്തമാക്കി. മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാന്‍ ഒരുങ്ങുന്നതിന്റെ ഉദ്ദേശങ്ങളെക്കുറിച്ച് പലവിധ വാര്‍ത്തകളും പ്രചരിച്ചിരുന്നു. 

ചന്ദ്രനില്‍ ആദ്യത്തെ സ്ത്രീയും, മറ്റൊരു പുരുഷനെയും എത്തിക്കുകയാണ് നാസയുടെ ആര്‍ട്ടെമിസ് പദ്ധതി. സൗത്ത് മേഖലയിലാണ് ഇവരെ എത്തിക്കുക. 2024ഓടെ ഇത് സാധ്യമാക്കാന്‍ ചന്ദ്രോപരിതലത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. സ്വകാര്യ, അന്താരാഷ്ട്ര പങ്കാളികള്‍ക്കൊപ്പം ചേര്‍ന്ന് 2028ഓടെ കൃത്യമായ യാത്രകള്‍ നടത്താന്‍ കഴിയുമെന്ന് നാസ കണക്കുകൂട്ടുന്നു. 

ചന്ദ്രനില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ചൊവ്വയിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയയ്ക്കുകയെന്ന ഭീമന്‍ ദൗത്യത്തിലേക്ക് ചുവടുവെയ്ക്കാന്‍ നാസയെ സഹായിക്കും. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം സ്വരൂപിക്കുന്ന വിവരങ്ങള്‍ അമേരിക്കയെ സംബന്ധിച്ച് സുപ്രധാനമാണ്. ഇക്കാര്യം നാസ നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.