CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 35 Minutes 23 Seconds Ago
Breaking Now

സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ കൈക്കൂലി നല്‍കി സ്വര്‍ണ്ണക്കടത്ത്; കുറ്റം സമ്മതിച്ച് ഇന്ത്യക്കാരന്‍; കാത്തിരിക്കുന്നത് 5 വര്‍ഷംജയില്‍

സ്വര്‍ണ്ണവുമായി വരുന്ന ബാഗ്ഗേജുകളുടെ ഭാരം കുറച്ച് കാണിക്കാനാണ് 2016 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ കൈക്കൂലി നല്‍കിയത്.

സിംഗപ്പൂരിലെ ചങ്കി എയര്‍പോര്‍ട്ടില്‍ സഹജീവനക്കാരനെ കൈക്കൂലി നല്‍കി സ്വാധീനിച്ച കുറ്റം സമ്മതിച്ച് 37കാരനായ ഇന്ത്യക്കാരന്‍. ഇന്ത്യയില്‍ വില്‍ക്കാന്‍ സ്വര്‍ണ്ണവുമായി യാത്ര ചെയ്യുന്ന യാത്രക്കാരുടെ ബാഗ്ഗേജിന്റെ ഭാരം കുറവായി രേഖപ്പെടുത്താനാണ് കൈക്കൂലി നല്‍കിയത്. ഫുഡ് പ്രൊസസിംഗ് കമ്പനി മാനേജര്‍ ഗോപാല്‍ കൃഷ്ണ രാജുവാണ് ലോജിസ്റ്റിക്‌സ് സര്‍വ്വീസിലെ പട്ടേല്‍ ഹിതേഷ്‌കുമാര്‍ ചന്ദുഭായിക്ക് 800 എസ്ജിഡി കൈക്കൂലി കൊടുത്തത്. 

എയര്‍പോര്‍ട്ടിലെ ലോജിസ്റ്റിക്‌സ് സര്‍വ്വീസ് പ്രൊവൈഡര്‍ യുബിടിഎസില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റായി ജോലി ചെയ്യുകയായിരുന്നു പട്ടേല്‍. സ്വര്‍ണ്ണവുമായി വരുന്ന ബാഗ്ഗേജുകളുടെ ഭാരം കുറച്ച് കാണിക്കാനാണ് 2016 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ കൈക്കൂലി നല്‍കിയത്. 

ടൈഗര്‍ എയര്‍ വിമാനങ്ങളുടെ ചെക്ക്ഇന്‍ കൗണ്ടറിലേക്ക് യാത്രക്കാരെ അസിസ്റ്റ് ചെയ്യുകയായിരുന്നു പട്ടേലിന്റെ ഉത്തരവാദിത്വം. സിംഗപ്പൂര്‍ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ ബാഗ്ഗേജില്‍ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി ഒരു മാധ്യമറിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ പട്ടേല്‍ പിടിയിലായത്. 

കൈക്കൂലി സ്വീകരിച്ചതിന് പട്ടേലിന് എട്ടാഴ്ചത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്. സിംഗപ്പൂരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി ചെന്നൈയില്‍ വില്‍ക്കുന്ന സൈഡ് ബിസിനസ്സ് നടത്തിയിരുന്ന രാജു ഇതിനായി യാത്രക്കാരെയാണ് കൊറിയറായി ഉപയോഗിച്ചത്. ചെന്നൈയില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് രാജുവിന്റെ ബന്ധുക്കള്‍ പണം നല്‍കി സ്വര്‍ണ്ണം വാങ്ങും. 

 

പിഴയില്‍ കേസ് ഒതുക്കണമെന്ന് രാജുവിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി സ്വീകരിച്ചില്ല. കൈക്കൂലി നല്‍കിയതിന് 5 വര്‍ഷം വരെ ശിക്ഷ ലഭിക്കാനാണ് സാധ്യത. അഴിമതിക്കെതിരെ കടുത്ത നിലപാടാണ് സിംഗപ്പൂര്‍ സ്വീകരിക്കാറുള്ളത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.