CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 57 Seconds Ago
Breaking Now

ബാലന്‍സ് തെറ്റി യുവതി വീണത് കുതിച്ചെത്തുന്ന ട്രെയ്‌നിന് മുന്നിലേക്ക് ; അത്ഭുതമായി രക്ഷപ്പെട്ടു

യാത്രക്കാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് യുവതി വീണതിന്റെ ഇഞ്ചുകളുടെ അകലത്തില്‍ ട്രെയ്ന്‍ നിര്‍ത്താന്‍ കഴിഞ്ഞു.

ബാലന്‍സ് തെറ്റി യുവതി റെയില്‍വേ ട്രാക്കിലേക്ക് വീണു, അതും പാഞ്ഞെത്തുന്ന ട്രെയ്‌ന് മുന്നിലേക്ക്. പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് സബ് വേ സ്റ്റേഷനിലാണ് ശ്വാസം നിലച്ചുപോകുന്ന ഈ സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

റെയില്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ ട്രെയ്ന്‍ കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഇതിനിടെയാണ് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ യുവതിയുടെ ദേഹത്തേക്ക് കുഴഞ്ഞ് വീണത്. ഇതോടെ ബാലന്‍സ് തെറ്റി യുവതി നേരെ ട്രാക്കിലേക്ക് വീണു. ഈ സമയം തന്നെ ട്രെയിനും പാഞ്ഞെത്തി. വീഴ്ചയില്‍ യുവതിയുടെ ബോധവും നഷ്ടമായി. യാത്രക്കാര്‍ ഉടന്‍ തന്നെ ബാഗും മറ്റും വീശി ട്രെയ്ന്‍ ഡ്രൈവറുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ട്രെയ്ന്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. യാത്രക്കാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് യുവതി വീണതിന്റെ ഇഞ്ചുകളുടെ അകലത്തില്‍ ട്രെയ്ന്‍ നിര്‍ത്താന്‍ കഴിഞ്ഞു. ട്രെയ്ന്‍ നിര്‍ത്തിയതും ഏതാനും യാത്രക്കാര്‍ യുവതിയെ ട്രാക്കില്‍ നിന്ന് മാറ്റുകയും മെഡിക്കല്‍ അധികൃതര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.