CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 59 Minutes 44 Seconds Ago
Breaking Now

ധവാന്‍ വെടിക്കെട്ടിലേക്ക് തിരിച്ചെത്തണം; അല്ലെങ്കില്‍ ആളുകള്‍ സംശയം ഉന്നയിക്കും; ഓര്‍മ്മിപ്പിച്ച് ഗവാസ്‌കര്‍

അടുത്ത രണ്ട് മത്സരങ്ങളില്‍ ധവാന്‍ തന്റെ ഫോം വീണ്ടെടുത്തില്ലെങ്കില്‍ ആളുകള്‍ ചോദ്യങ്ങളുമായി വരുമെന്നാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ ഓര്‍മ്മിപ്പിക്കുന്നത്.

ഒന്നോ രണ്ടോ മത്സരങ്ങളിലെ മോശം ഫോം മതി വിമര്‍ശനങ്ങളും, പഴികളും പാഞ്ഞെത്താനും ഇന്ത്യന്‍ ടീമിലെ സ്ഥാനം തെറിക്കാനും. 2019 ലോകകപ്പിന് ഇടെ പരുക്കേറ്റ് പുറത്തായ ശേഷം ടീമില്‍ മടങ്ങിയെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന് ഇതുവരെ താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. ബംഗ്ലാദേശിന് എതിരായ ആദ്യ ടി20യില്‍ 41 റണ്ണെടുത്തെങ്കിലും ഇതിനായി 42 പന്തുകള്‍ അദ്ദേഹം ചെലവാക്കി. 

ബംഗ്ലാ കടുവകള്‍ക്ക് എതിരായ അടുത്ത രണ്ട് മത്സരങ്ങളില്‍ ധവാന്‍ തന്റെ ഫോം വീണ്ടെടുത്തില്ലെങ്കില്‍ ആളുകള്‍ ചോദ്യങ്ങളുമായി വരുമെന്നാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ ഓര്‍മ്മിപ്പിക്കുന്നത്. 

'അടുത്ത രണ്ട് മത്സരങ്ങളില്‍ നന്നായി ബാറ്റ് ചെയ്തില്ലെങ്കില്‍ ചോദ്യങ്ങള്‍ ഉയരും. 4045 റണ്‍ എടുക്കാന്‍ അത്രയും ബോള്‍ തന്നെ ചെലവാക്കിയാല്‍ ടീമിന് ഗുണം കിട്ടില്ല. ഇതേക്കുറിച്ച് അദ്ദേഹം ചിന്തിക്കണം. ഇടവേള കഴിഞ്ഞെത്തുമ്പോള്‍ താളം കണ്ടെത്താന്‍ കളിക്കാര്‍ അധികം സമയം എടുക്കില്ല', ഗവാസ്‌കര്‍ പറഞ്ഞു. 

ഐസിസി ടി20 ലോകറാങ്കിംഗില്‍ ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ വിജയിക്കണമെങ്കില്‍ വരുന്ന മാസങ്ങളില്‍ മികച്ച ടീമുകള്‍ക്ക് എതിരെ ഇന്ത്യ വിജയിച്ച് കയറണമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.