CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 16 Minutes 37 Seconds Ago
Breaking Now

അഫ്ഗാനിസ്താനില്‍ വിമാനം തകര്‍ന്നതില്‍ ദുരൂഹത ; തകര്‍ത്തത് യുഎസ് വിമാനമെന്ന് താലിബാന്‍

അഫ്ഗാനില്‍ നിരീക്ഷണം നടത്തുന്നതിന് അമേരിക്കന്‍ വ്യോമസേന ഉപയോഗിക്കുന്ന ഇ-11 െവിമാനം കത്തിയമരുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധീന മേഖലയില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ദുരൂഹത. എന്നാല്‍ ആരുടെ വിമാനമാണ് തകര്‍ന്നതെന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്നു. യു.എസിന്റെ സൈനിക വിമാനം തങ്ങള്‍ തകര്‍ത്തിട്ടുവെന്നാണ് താലിബാന്റെ അവകാശവാദം. അതേസമയം, അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക യാത്രാ വിമാനമായ ഏരിയാന എയര്‍ലൈന്‍സാണ് തകര്‍ന്നതെന്നും റിപ്പോര്‍ട്ടുണ്ട്. താലിബാന്റെ നിയന്ത്രണത്തിലുള്ള ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നുവീണത്.

എന്നാല്‍ അഫ്ഗാന്‍ ഔദ്യോഗിക യാത്രാ വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന വാര്‍ത്ത ഏരിയാന കമ്ബനി സി.ഇ.ഒ മിര്‍വായിസ് മിര്‍സാക്വല്‍ തള്ളി.

ഗസ്‌നി മേഖലയില്‍ വിമാനം തകര്‍ന്നു വീണിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണെന്നും പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ഓഫിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ ഗവര്‍ണറുടെ ഓഫിസും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

മരിച്ചവരില്‍ പൈലറ്റിനെ മാത്രമേ തിരിച്ചറിയാന്‍ പറ്റുന്നുള്ളൂവെന്നും കണ്ടിട്ട് അഫ്ഗാന്‍കാരനാണെന്ന് തോന്നുന്നില്ലെന്നും സൈന്യം അറിയിച്ചു.

അതിനിടെ അഫ്ഗാനില്‍ നിരീക്ഷണം നടത്തുന്നതിന് അമേരിക്കന്‍ വ്യോമസേന ഉപയോഗിക്കുന്ന ഇ-11  െവിമാനം കത്തിയമരുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. വിമാനം തങ്ങളുടേതെന്ന് യുഎസും സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടത്തിവരികയാണെന്ന് പെന്റഗണ്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.