CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 44 Minutes 18 Seconds Ago
Breaking Now

ഇംഗ്ലണ്ടില്‍ നടപ്പാതയില്‍ പാര്‍ക്ക് ചെയ്യരുത്; 70 പൗണ്ട് പിഴ വരുന്നു

ലണ്ടനില്‍ 1974 മുതല്‍ നടപ്പാത പാര്‍ക്കിംഗിന് വിലക്കുണ്ട്

ഇംഗ്ലണ്ടില്‍ ഒരിടത്തും നടപ്പാതയില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഇനി മുതിരരുത്. അങ്ങിനൊരു സാഹസത്തിന് ഒരുങ്ങിയാല്‍ 70 പൗണ്ട് വരെ പിഴ നല്‍കാനും തയ്യാറായിരിക്കണമെന്നാണ് റിപ്പോര്‍ട്ട്. 

നടപ്പാതകള്‍ ഉപയോഗിക്കുന്ന വൈകല്യങ്ങളുള്ളവര്‍ക്കും, പ്രായമായവര്‍ക്കും തടസ്സം സൃഷ്ടിക്കുന്ന വാഹന പാര്‍ക്കിംഗിന് വിലക്ക് ഏര്‍പ്പെടുത്താനാണ് മന്ത്രിമാര്‍ പദ്ധതി തയ്യാറാക്കുന്നത്. നടപ്പാത ഭാഗികമായി പോലും തടസ്സപ്പെടുത്തി പാര്‍ക്ക് ചെയ്താല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിന്റെ പദ്ധതി. 

ലണ്ടനില്‍ 1974 മുതല്‍ നടപ്പാത പാര്‍ക്കിംഗിന് വിലക്കുണ്ട്. പോലീസ് പിടികൂടിയാല്‍ 70 പൗണ്ട് പിഴ ഈടാക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ ഏര്‍പ്പാട് ദീര്‍ഘിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 12 ആഴ്ചത്തെ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ നടപടികള്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. 

അംഗീകാരം നേടിയാല്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ നടപ്പാതയില്‍ നിര്‍ത്തിപ്പോകുന്നതിന് വര്‍ഷാവസാനത്തോടെ വിലക്ക് വരും. 




കൂടുതല്‍വാര്‍ത്തകള്‍.