CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 41 Minutes 36 Seconds Ago
Breaking Now

ലോകത്ത് കൊവിഡ് ബാധിതര്‍ പത്തുലക്ഷം കടന്നു ; മരണം 51354 ആയി

മരണസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് ഇറ്റലിയാണ്.

ലോകത്ത് കൊവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. വ്യാഴാഴ്ച വിവിധ രാജ്യങ്ങളിലായി മരിച്ചത് 4162 പേരാണ്. ഇതോടെ ആഗോളതലത്തില്‍ മരണസംഖ്യ 51354 ആയി. ലോകത്താകെ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഇതുവരെ 204 രാജ്യങ്ങളിലായി 10,00,168 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 210191 പേര്‍ രോഗമുക്തരായിട്ടുണ്ട്.

മരണസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് ഇറ്റലിയാണ്. വ്യാഴാഴ്ച 760 മരണമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 13915 ആയി. രണ്ടാം സ്ഥാനത്തുള്ള സ്!പെയിനില്‍ 709 പേരാണ് വ്യാഴാഴ്ച മരിച്ചത്. ഇതോടെ ആകെ മരണം 10096 ആയി.

അമേരിക്കയില്‍ 518 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 5620 ആയി. യുകെയില്‍ 569 മരണമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്!തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2921 ആയി. ജര്‍മനിയില്‍ 66 പേര്‍ കൂടി മരിച്ചതോടെ മരണം 997 ആയി. ഇറാനില്‍ 124 മരണമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 3160ലെത്തി.

ആഗോളതലത്തില്‍ പുതുതായി 64971 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 235747 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.