CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes 30 Seconds Ago
Breaking Now

നോട്ടിങ്ങ്ഹാമിന് തിലകം ചാർത്തി മുദ്രയുടെ 'ഉത്സവ് 2013' സമാപിച്ചു.

നോട്ടിങ്ങ്ഹാമിലെ കലാ സംഘടനയായ മുദ്ര 'ഉത്സവ് 2013' എന്ന പേരിൽ നടത്തിയ മെംബേഴ്‌സ് മീറ്റ്, മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷിയായി.

കേരളത്തിന്റെ തനതു കല കൾക്ക് പ്രാധാന്യം നല്കിയ മുദ്ര മെംബേര്‍സ് മീറ്റ് അവതരണ ഭംഗി കൊണ്ടും പുതുമ കൊണ്ടും മറ്റൊരു നൂതന അനുഭുതിയായി മാറി . മുദ്രയുടെ ഈവെന്റ് മാനേജര്‍ അയ സേവിയര്‍ ഡോമിനിക്കിന്റെ സ്വാഗത പ്രസംഗത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം, പ്രസിഡന്റ് ഡോ. രാജു ഡേവിസും , സെക്രട്ടറി ഡോ. റോഷ് രാജേന്ദ്രനും, ജനറല്‍ കണ്‍വീനര്‍ ജിബി വര്‍ഗീസും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. ഷെരിണ്‍ രാജുവും, രേഷ്മ ഐസക്കും പരിപാടിക്ക് അവതരണ ഭംഗി നല്‍കി. മുദ്രയുടെ അവതരണഗാനം ഡാന്‍സിലൂടെ വേദിയില്‍ അവതരിപ്പിച്ച കീര്‍ത്തി ആനന്ദും, അനിശ്കാ മഹേഷിന്റെയും പ്രകടനം ഹൃദ്യമായി. ബോളിവുഡ് ഡാന്‍സ് അവതരിപ്പിച്ച സോനാ ശിബുവിന്റെയും, സാന്ദ്ര ശിബുവിന്റെയും, ഹൃദ്യ പാണ്ട്യന്റെയും ഡാന്‍സ് മികവ് പുലര്‍ത്തി. 

ക്രിസ്റ്റി ജോര്‍ജ്ജും സംഘവും ചേര്‍ന്നവതരിപ്പി ച്ച കഥാപ്രസംഗം, ഇന്നത്തെ പുതിയ തലമുറയ്ക്ക്, അന്യമായി കൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ കാണികള്‍ക്ക് പരിചയപ്പെടുത്തുക കൂടിയായിരുന്നു.ആന്‍സി മനുവും സംഘവും അവതരിപ്പിച്ച ഒപ്പന അവതരണഭംഗി കൊണ്ടും, വേഷവിതാനം കൊണ്ടും വളരെ മികച്ച നിലവാരം പുലര്‍ത്തി. ഓട്ടംതുള്ളല്‍ അവതരിപ്പിക്കാനിരുന്ന അനീഷ് ജോര്‍ജിന്റെ ആകസ്മികമായ വേര്‍പാടിനെ തുടര്‍ന്ന്, അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒട്ടംതുള്ളലിന്റെ തമ്പുരാന്‍ കനേഷിയസ് അത്തിപറ്റിന്റെയും, മുദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്നവതരിപിച്ച ഓട്ടംതുള്ളല്‍ കാണികളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി. കാറ്റേ കാറ്റേ എന്ന സൂപ്പര്‍ ഹിറ്റ് പാട്ട്, സാക്‌സോഫോണിലൂടെ ഒഴുകിഎത്തിയപ്പോള്‍, കാണികള്‍ക്ക് അത് നവ്യാനുഭവമായി . വയലിന്‍ കച്ചേരിയും വ്യത്യസ്ത അനുഭവം നല്കി.

ഈ പരിപാടിയുടെ മുഖ്യ ഇനമായതും, യുകെയില്‍ ആദ്യമായി നടത്തപെടുന്നതുമായ ഓള്‍ യുകെ ചെണ്ടമേളം മത്സരം കാണികളില്‍ ഉത്സവത്തിന്റെ പ്രതീതി ഉണര്‍ത്തി. മുദ്രയുടെ സ്വന്തം ചെണ്ടമേളം ടീമും കൂടി മത്സരത്തില്‍ പങ്കുച്ചേര്‍ന്നതോടുകൂടി, മത്സരത്തിനു കൂടുതല്‍ കൊഴുപ്പായി. ബോള്‍ട്ടന്‍ ബീറ്റ്‌സ് അവതരിപ്പിച്ച ചെണ്ടമേളം കാണികളുടെ മനസ്സില്‍, മാറാത്ത അനുഭൂതി പടര്‍ത്തി. എം എ യുകെയും, ന്യൂ കാസില്‍ ടീമിന്റെയും വേറിട്ട താളതോടുള്ള ഇഞ്ചൊടിഞ്ചു പോരാട്ടം ഹരം പകര്‍ത്തി . ബോള്‍ട്ടന്‍ ബീറ്റ്‌സ് ഒന്നാം സ്ഥാനവും, എംഎയുകെ യ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചപ്പോള്‍ ന്യൂ കാസില്‍ ടീമിനു മൂന്നാം സ്ഥാനവും കിട്ടി. വിജയികള്ക്ക് ഫാദര്‍ ബിജു ജോസഫ്, ട്രോഫികള്‍ സമ്മാനിച്ചു . ഒന്നാം സമ്മാനം ലഭിച്ച ബോള്‍ട്ടന്‍ ബീറ്റ്‌സിനു 401 പൌണ്ടും, രണ്ടാം സമ്മാനക്കാര്‍ക്ക് 201 പൌണ്ടും, മൂന്നാം സമ്മാനക്കാര്‍ക്ക് 101 പൌണ്ടും, ക്യാഷ് അവാര്‍ഡ് നല്‍കി.

ഹെവന്‍ലി റോക്ക്‌സ് യുകെ യുടെ ഗാനമേള മുന്തിയ നിലവാരം പുലര്‍ത്തി. മാത്യുവും ടീമും സ്വാദിഷ്ട്ടമായ ഡിന്നര്‍ ഒരുക്കി. ബോം ടീ വി പരിപാടി കവര്‍ ചെയ്യുകയും, അത് റീടെ ലികാസ്റ്റ് ചെയ്യുന്നതുമാണ്. മുദ്രയുടെ ജോയിന്റ്‌റ് സെക്രട്ടറി ശ്രി സിറിയക്കു ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ആനയെഴു ന്നള്ളതത്ത് കാണികളില്‍ പൂര പ്രതീതി ഉണര്‍ത്തി. ഒന്‍പതു മണിയോട് കൂടി പരിപാടി ഭംഗിയായി അവസാനിച്ചു.

 

 കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

 




കൂടുതല്‍വാര്‍ത്തകള്‍.