CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 32 Minutes 37 Seconds Ago
Breaking Now

ലണ്ടനില്‍ ആറാമത് കുറവിലങ്ങാട് സംഗമം ജൂണ്‍ 22ന്

കുറവിലങ്ങാടിന്റെ സാസംകാരിക പൈതൃകവും മഹത്വവും എന്നും മനസില്‍ സൂക്ഷിക്കുന്ന യൂകെയിലെ കുറവിലങ്ങാട് നിവാസികളുടെ ആറാമത് കുടുംബസംഗമം ലണ്ടനില്‍ ഹെയ്‌സില്‍ ജൂണ്‍ 22 ശനി രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെ വിപുലമായ കലാപരിപാടികളുടെ നടക്കും.

പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് ഫൊറോന പള്ളി ചരിത്ര പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുന്നാള്‍ പാരമ്പര്യവും ചരിത്രവും ആത്മീയതയും ഒത്തുചേരുന്ന ലോക പ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം ഇവയെല്ലാം ജാതി മത ഭേദമന്യേ യുകെയില്‍ താമസിക്കുന്ന ഓരോ കുറവിലങ്ങാട് നിവാസിയുടെയും മനസില്‍ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളുണര്‍ത്തിയാണ് എല്ലാ വര്‍ഷവും പുതുക്കുവാനായി കുടുംബക്കാര്‍ സംഗമത്തില്‍ ഒത്തു ചേരുന്നത്.കുറവിലങ്ങാടിന്റെ ഹൃദയഭാഗത്ത് പ്രൗഢോജ്ജ്വലമായി നിലകൊള്ളുന്ന അനവധി പ്രതിഭാധനന്മാരെ സംഭാവന ചെയ്തിട്ടുള്ള ദേവമാതാ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന നിരവധി ആളുകളും കുടുംബ സമേതം എല്ലാവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണത്തെ സംഗമത്തിന് മാറ്റ് കൂട്ടുവാന്‍ സില്‍ജന്‍ ജോണിന്റെ നേതൃത്വത്തിലുള്ള ഗാനമേള, കോമഡി സ്‌കിറ്റ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്ഥത പുലര്‍ത്തുന്ന വര്‍ണാഭമായ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.

ഈവര്‍ഷത്തെ കുടുംബസംഗമം അവിസ്മരണീയമാക്കുവാനും വിജയിപ്പിക്കുവാനുമായി എല്ലാവരും പങ്കെടുക്കണമെന്നും പേരുകള്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:

സോണി സെബാസ്റ്റിയന്‍ - 07877295974

സില്‍ജന്‍ ജോണ്‍ -07588620836

ദിലീപ് മാത്യു -07930732466.

സംഗമവേദിയുടെ വിലാസം 

Heys Methodist Church,

4station Road, Hayes,

Middlesex, UB34 da.

 




കൂടുതല്‍വാര്‍ത്തകള്‍.