CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 53 Seconds Ago
Breaking Now

യുക്മ ഫെസ്റ്റ് 2013 ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

ജൂലൈ 27-ന് നോർത്താംപ്ടനിലെ മൌൾട്ടൻ സ്കൂൾ ആന്റ് സയൻസ് കോളേജ് ഓഡിട്ടോറിയത്തിൽ വച്ചു നടക്കുന്ന യുകെ മലയാളികളുടെ ഉത്സവത്തിനുള്ള ആഘൊഷക്കമ്മിറ്റി രൂപീകരിച്ചു.

 യു കെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ സംഘടിപ്പിക്കുന്ന യുക്മ ഫെസ്റ്റ് 2013 എന്ന സാംസ്കാരിക പരിപാടിക്ക് യുക്മ നാഷണൽ പ്രസിഡന്റ്‌ വിജി കെ പി ചെയർമാനായും യുക്മ വൈസ് പ്രസിഡന്റുമാരായ ബീന സെൻസ്  ടിറ്റോ തോമസ്‌ എന്നിവർ വൈസ് ചെയർമാൻമാരായുമുള്ള കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. യുക്മ ജോയിന്റ് സെക്രട്ടറി ബിൻസു ജോണ്‍ , ആതിഥേയരായ നോർത്താംപ്ടൻ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ തോമസ്‌ കോശി എന്നിവരാണ് യുക്മ ഫെസ്റ്റ് 2013 കമ്മിറ്റിയുടെ ജനറൽ കണ്‍വീനർമാർ. യുക്മ നാഷണൽ എക്സിക്യൂട്ടീവ് അംഗം അഡ്വ ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ, യുക്മയുടെ പ്രഥമ കലാതിലകവും മികച്ച കലാകാരനുമായ കനേഷ്യസ് അത്തിപ്പൊഴിയിൽ, കലാകാരിയും പോര്ട്സ്മൗത്ത് മലയാളി അസോസിയേഷൻ ആര്ട്സ് സെക്രട്ടറിയുമായ സിന്ധു എൽദോ, എന്നിവരുൾപ്പെടുന്ന പ്രോഗ്രാം കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. യുക്മ നാഷണൽ ട്രഷറർ ദിലീപ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യും.

കോർഡിനേഷൻ കമ്മിറ്റിക്ക് യുക്മ ജോയിന്റ് ട്രഷറർ അലക്സ്‌ വർഗീസ്‌,  യുക്മ നാഷണൽ കമ്മിറ്റി അംഗങ്ങളായ അബ്രഹാം ജോർജ്ജ് ഷെഫീൽഡ്‌ , അബ്രഹാം ലൂക്കോസ് കേംബ്രിഡ്ജ്, ഷാജി തോമസ്‌ ഡോർസെറ്റ്  , മാത്യു ചിറ്റെത്ത് സുന്ദർലാണ്ട് , ജോണി തോമസ്‌ ബോൾട്ടൻ , അഭിലാഷ് തോമസ്‌ എന്നിവർ  നേതൃത്വം നൽകും. റീജിയണൽ കമ്മിറ്റി ഭാരവാഹികളും , അംഗ അസോസിയേഷനുകളുടെ ഭാരവാഹികളുമടക്കം മികച്ച ഒരു കോർഡിനേഷൻ കമ്മിറ്റിയാണ് പരിപാടിയുടെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ളത്.

മികച്ച അസോസിയേഷനുകൾക്കും, മികച്ച പ്രവർത്തനം കാഴ്ച്ചവക്കുകയോ യുക്മയുടെ പ്രവർത്തനത്തിന് കാര്യമായ സംഭാവന നൽകുകയോ ചെയ്ത വ്യക്തികൾക്കും മലയാളി സമൂഹത്തിന്റെ പൊതുവായ നന്മക്കു വേണ്ടി പ്രവർത്തിച്ചവർക്കും 'യുക്മ അവാർഡ്' നിർണ്ണയിക്കുന്നതിനായി യുക്മ ജനറൽ സെക്രട്ടറി ബാലസജീവ് കുമാറും, പ്രസിഡന്റ്‌ വിജീ കെ പിയും, മുൻ നാഷണൽ പ്രസിഡന്റ്‌ വർഗീസ്‌ ജോണും, യുക്മ നാഷണൽ കമ്മിറ്റി അംഗം അനിൽ ജോസ് ആനലോലിക്കൽ എന്നിവരടങ്ങുന്ന കമ്മിറ്റിയും തിരഞ്ഞെടുത്തിട്ടുണ്ട്

മികച്ച അസോസിയേഷനുകൾക്കുള്ള നാമനിർദ്ദേശങ്ങൾ യുക്മയുടെ അതാതു റീജിയണൽ കമ്മിറ്റികളായിരിക്കും നിർവഹിക്കുക.യുക്മ കലാ കായികമേളകളിലെയും മറ്റു പൊതുപരിപാടികളിലെയും പങ്കാളിത്തവും സഹകരണവും തദ്ദേശീയമായ പ്രവർത്തനങ്ങളും വിലയിരുത്തിയാകും മികച്ച സംഘടനകളെ തീരുമാനിക്കുക.

യുക്മ ഫെസ്റ്റ് കാലത്ത് പത്തു മണിക്ക് ആരംഭിച്ച് വൈകുന്നേരം എട്ടു മണിയോടെ അവസാനിക്കത്തക്ക തരത്തിൽ ആണ് പ്ലാൻ  ചെയ്തിരിക്കുന്നത്. ഈ ആഘോഷത്തിൽ ഒരു ഗ്രൂപ്പ് പ്രോഗ്രാം അവതരിപ്പിക്കുന്നതിന് എല്ലാ അംഗ  സംഘടനകൾക്കും അവസരമുണ്ടായിരിക്കും.ഗ്രൂപ്പ് ഡാൻസുകൾ, സ്കിറ്റുകൾ, മറ്റു ദൃശ്യ കലാരൂപങ്ങൾ എന്നിവക്കായിരിക്കും മുൻഗണന നൽകുക. പരിപാടികൾ അവതരിപ്പിക്കുവാൻ താൽപ്പര്യമുള്ളവർ secretary.ukma@gmail.com എന്ന വിലാസത്തിൽ ജൂലൈ 15-ന്  മുമ്പായി ഇ-മെയിൽ അയച്ച് കണ്‍ഫർമേഷൻ വാങ്ങേണ്ടതാണ്.

യുക്മ ഫെസ്റ്റിനു മെയിൻ സ്പോണ്‍സർമാർ അല്ലൈഡ് ഫിനാൻഷ്യൽ സർവീസസ് , ബീ ഇന്റർനാഷണൽ എന്നിവരാണ്.ഈ പരിപാടിയേയും അതിലൂടെ യു കെ യിലെ മലയാളി സമൂഹത്തെയും പ്രൊമോട്ട് ചെയ്യാൻ താൽപ്പര്യമുള്ള സംരംഭകർ യുക്മ നാഷണൽ പ്രസിഡന്റ്‌ വിജി കെപി യെ 07429590337 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് 

യുക്മ യിലെ താരങ്ങളുടെ കലാപരിപാടികളും യുകെയിലെ പ്രമുഖ പ്രൊഫഷനൽ ട്രൂപ്പുകളുടെ കലാപരിപാടികളും, താരസല്ലാപവും ഉൾപ്പെടുന്ന 'യുക്മ ഫെസ്റ്റ് 2013' മലയാളികൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും, സൗഹൃദം പങ്കു വക്കുന്നതിനുമുള്ള ഒരു അവസരമായിരിക്കും. മികച്ച പങ്കാളിത്തം ഇതിനോടകം തന്നെ ഉറപ്പായിക്കഴിഞ്ഞ യുക്മ ഫെസ്റ്റ് 2013-ൽ പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. വിപുലമായ പാർക്കിംഗ്, ഭക്ഷണത്തിനും മറ്റുമുള്ള സൗകര്യങ്ങൾ എന്നിവ കൂടാതെ മുൻക്കൂട്ടി അറിയിക്കുന്നവർക്ക് താമസ സൗകര്യവും ഇവിടെ ലഭ്യമാക്കുന്നതാണ്. യുക്മ ഫെസ്റ്റ് നടക്കുന്ന വേദിയുടെ വിലാസം

Moulton School and Science College,

Pound Lane, Moulton,

Northampton, NN3 7SD




കൂടുതല്‍വാര്‍ത്തകള്‍.