CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 21 Seconds Ago
Breaking Now

ഒടുവില്‍ ആ സത്യം വെളിപ്പെടുത്തി കെയ്റ്റ്! ക്യാന്‍സറിനെതിരെ പടപൊരുതുകയാണ്, കീമോതെറാപ്പിക്ക് വിധേയമാകുന്നു; ഗുരുതര രോഗത്തെ കുറിച്ച് സ്ഥിരീകരണവുമായി വീഡിയോ പുറത്തുവിട്ടു; രാജകുമാരിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പരിഹാസങ്ങള്‍ക്കും, അഭ്യൂഹങ്ങള്‍ക്കും വിരാമം

ലണ്ടന്‍ ക്ലിനിക്കില്‍ ജനുവരിയില്‍ വയറിന് സര്‍ജറി നടത്തിയപ്പോഴാണ് കെയ്റ്റിന്റെ ക്യാന്‍സര്‍ തിരിച്ചറിഞ്ഞത്

കെയ്റ്റ് മിഡില്‍ടണ്‍ ഒരു വീഡിയോ സന്ദേശം പുറത്തുവിടുമ്പോള്‍ അതില്‍ അസാധാരണമായ എന്തോ ഒന്ന് ഉണ്ടെന്ന് രാജ്യവും തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ആ സത്യം വെളിപ്പെടുത്തിയപ്പോള്‍ ബ്രിട്ടന്‍ ഒന്നടങ്കം അമ്പരന്നു. 42-ാം വയസ്സില്‍ താന്‍ ക്യാന്‍സറിന് എതിരെ പോരാടുകയാണെന്നാണ് വെയില്‍സ് രാജകുമാരി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ പ്രിവന്റീവ് കീമോതെറാപ്പിക്ക് വിധേയമാകുകയാണെന്നും കെയ്റ്റ് വിശദീകരിച്ചു. 

വിന്‍ഡ്‌സറില്‍ ചിത്രീകരിച്ച അസാധാരണ വീഡിയോയാണ് കെയ്റ്റ് പുറത്തുവിട്ടത്. ഞെട്ടല്‍ സമ്മാനിച്ചാണ് ഈ രോഗവിവരം സ്ഥിരീകരിക്കപ്പെട്ടത്. താനും, വില്ല്യമും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഒരു യുവ കുടുംബമെന്ന നിലയില്‍ വിഷയം സ്വകാര്യമായി കൈകാര്യം ചെയ്യാനായാണ് ശ്രമിച്ചത്, കെയ്റ്റ് പറയുന്നു. 

ക്യാന്‍സറിന് എതിരായ പോരാട്ടത്തില്‍ ഭര്‍ത്താവിന്റെ സാമീപ്യം ഏറെ ഗുണകരമായി മാറുന്നുവെന്നും കെയ്റ്റ് കൂട്ടിച്ചേര്‍ത്തു. 'ജോര്‍ജ്ജ്, ഷാര്‍ലെറ്റ്, ലൂയിസ് എന്നിവരോട് അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ പറയാന്‍ സമയം വേണ്ടിവന്നു. എല്ലാം ശരിയാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അവരോട് പറഞ്ഞത് പോലെ, ഞാന്‍ സുഖമായിരിക്കുന്നു, ഒരോ ദിവസവും ഭേദപ്പെടാന്‍ ആവശ്യമായ കാര്യങ്ങളില്‍ ശ്രദ്ധിച്ച് ശക്തിയോടെ ഇരിക്കുന്നു. വില്ല്യം എന്റെ അരികിലുള്ളത് വലിയ സൗകര്യവും, ഉറപ്പുമാണ്. നിങ്ങളില്‍ പലരും കാണിച്ച സ്‌നേഹവും, പിന്തുണയും, ദയവും ഇതുപോലെയാണ്. ഇത് ഞങ്ങള്‍ക്ക് വലിയ കാര്യമാണ്', ഭാവി രാജ്ഞി വ്യക്തമാക്കി. 

ലണ്ടന്‍ ക്ലിനിക്കില്‍ ജനുവരിയില്‍ വയറിന് സര്‍ജറി നടത്തിയപ്പോഴാണ് കെയ്റ്റിന്റെ ക്യാന്‍സര്‍ തിരിച്ചറിഞ്ഞത്. രാജകുമാരിയുടെ ക്യാന്‍സറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ കെന്‍സിംഗ്ടണ്‍ കൊട്ടാരം പുറത്തുവിടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.