CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 29 Seconds Ago
Breaking Now

ക്യാന്‍സര്‍ സ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഒത്തുതീര്‍പ്പിന് വഴി തെളിയുമോ? രോഗത്തിനെതിരായ പോരാട്ടത്തിനിടെ ഹാരിയുടെ പ്രശ്‌നം തല്‍ക്കാലത്തേക്ക് മറന്ന് കെയ്റ്റും, വില്ല്യമും; മേയ് മാസത്തെ സന്ദര്‍ശനത്തിനിടെ പഴയതെല്ലാം മറക്കാന്‍ ഒരുക്കമല്ല

മെഗാനെയും, രണ്ട് മക്കളെയും കൂട്ടാതെയുള്ള യാത്ര ജ്യേഷ്ഠന്‍ വില്ല്യമുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള സാധ്യതയും ഒരുക്കും

കെയ്റ്റിന്റെ ക്യാന്‍സര്‍ രോഗത്തിനെതിരായ പോരാട്ടത്തിന്റെ ബലത്തില്‍ ഹാരിയും, മെഗാനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് അവസാനമാകുമോ? ഇല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. കെയ്റ്റിന്റെ ആരോഗ്യ പോരാട്ടത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ ഹാരിയെന്ന തലവേദനയെ തല്‍ക്കാലം ഓര്‍മ്മിക്കേണ്ടെന്നാണ് വെയില്‍സ് രാജകുമാരന്റെയും, രാജകുമാരിയുടെയും നിലപാട്. 

മേയ് മാസത്തില്‍ സസെക്‌സ് ഡ്യൂക്ക് യുകെയിലേക്ക് എത്തുന്നുണ്ടെങ്കിലും ഒരു ഒത്തുതീര്‍പ്പിന് സാധ്യതയില്ലെന്നാണ് വിവരം. കെയ്റ്റ് കീമോതെറാപ്പിക്ക് വിധേയമാകുന്ന സാഹചര്യത്തില്‍ വില്ല്യമിനെയും, രാജകുമാരിയെയും സസെക്‌സ് ദമ്പതികള്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊരുത്തക്കേടുകള്‍ മറന്ന് വീണ്ടുമൊരു പുനഃസമാഗമം സാധ്യമാകുമോയെന്ന് ചോദ്യം ഉയരുന്നത്. The Princess of Wales told the world she was diagnosed with cancer in a video released on Friday

ലോകത്തെ വീഡിയോ സന്ദേശത്തിലൂടെ തന്റെ രോഗവിവരം അറിയിച്ച സാഹചര്യത്തില്‍ മാത്രമാണ് ഹാരിയും, മെഗാനും വെയില്‍സ് രാജകുമാരിയുടെ അവസ്ഥ അറിഞ്ഞത്. ഇവരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ക്യാന്‍സര്‍ ബാധയെ കുറിച്ച് വിവരം പങ്കുവെയ്ക്കാതിരുന്നതെന്നാണ് സണ്‍ റിപ്പോര്‍ട്ട്. 

ഇതിനിടെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ ഇന്‍വിക്ടസ് ഗെയിംസിന്റെ പത്താം വാര്‍ഷികവുമായി ബന്ധപ്പെട്ട സര്‍വ്വീസില്‍ പങ്കെടുക്കാന്‍ ഹാരി ലണ്ടനിലെത്തും. മെഗാനെയും, രണ്ട് മക്കളെയും കൂട്ടാതെയുള്ള യാത്ര ജ്യേഷ്ഠന്‍ വില്ല്യമുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള സാധ്യതയും ഒരുക്കും. എന്നാല്‍ ഹാരിയുടെ തലവേദന കെയ്റ്റിന്റെയും, രാജാവിന്റെയും ക്യാന്‍സര്‍ രോഗത്തിന്റെ സാഹചര്യത്തില്‍ മാറ്റിവെയ്ക്കാനാണ് തീരുമാനമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.