CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 33 Seconds Ago
Breaking Now

കുട്ടികളുടെ ആശുപത്രിയില്‍ ചിത്രീകരിച്ച സെക്‌സ് വീഡിയോ പ്രചരിക്കുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് എന്‍എച്ച്എസ്; സെക്‌സില്‍ ഏര്‍പ്പെടുന്ന വീഡിയോയില്‍ ജൂനിയര്‍ ഡോക്ടറും, നോണ്‍-ക്ലിനിക്കല്‍ സ്റ്റാഫ് അംഗവും; ലൈംഗിക വീഡിയോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍

ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതായി എന്‍എച്ച്എസ്ജിജിസി

കുട്ടികളുടെ ആശുപത്രിയില്‍ വെച്ച് ലൈംഗികതയില്‍ ഏര്‍പ്പെടുന്ന വീഡിയോ ചിത്രീകരിച്ച ജൂനിയര്‍ ഡോക്ടര്‍ക്കും, മറ്റൊരു സ്റ്റാഫ് അംഗത്തിനും എതിരെ അന്വേഷണം. സ്‌കോട്ടിഷ് ഹെല്‍ത്ത് ബോര്‍ഡാണ് രണ്ട് ജീവനക്കാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. 

ഗ്ലാസ്‌ഗോയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രണിലെ വസ്ത്രം മാറുന്ന മുറികളിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് ആരോപണം. വീഡിയോ അഡല്‍റ്റ് വെബ്‌സൈറ്റായ ഒണ്‍ലിഫാന്‍സില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് എന്‍എച്ച്എസ് മേധാവികളുടെ ശ്രദ്ധയില്‍ പെട്ടത്. 

ആശങ്കപ്പെടുത്തുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എന്‍എച്ച്എസ് ഗ്രേറ്റര്‍ ഗ്ലാസ്‌ഗോ & ക്ലൈഡ് പറഞ്ഞു. എന്നാല്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ മോശം പെരുമാറ്റം സംബന്ധിച്ചും, തങ്ങളുടെ പരിസരത്ത് അച്ചടക്കലംഘനം നടന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹെല്‍ത്ത് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. NHS Queen Elizabeth University Hospital, Glasgow. An inquiry, ordered after patients died from infections linked to pigeon droppings and the water supply, is investigating the QEUH and Royal Children's Hospital in Glasgow after issues at the new flagship site were linked to the deaths of two children. Picture date: Wednesday September 29, 2020.

അതേസമയം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പുരുഷന്‍ നോണ്‍-ക്ലിനിക്കല് റോളില്‍ ആശുപത്രിയില്‍ സേവനം നല്‍കുന്നുണ്ട്. ഇയാള്‍ അഡല്‍റ്റ് കണ്ടന്‍ ക്രിയേറ്ററുമാണ്. ഈ വ്യക്തിയുടെ ഒണ്‍ലിഫാന്‍സ് അക്കൗണ്ടിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് സ്‌കോട്ടിഷ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രന്‍ ക്യൂന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ക്യാംപസിന്റെ ഭാഗമാണ്. 

ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതായി എന്‍എച്ച്എസ്ജിജിസി വ്യക്തമാക്കി. ആശുപത്രി പരിസരത്ത് ഒരു ജൂനിയര്‍ ഡോക്ടര്‍ ഉള്‍പ്പെടെ ഈ വീഡിയോ ചിത്രീകരണത്തില്‍ പെട്ടത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ ആശുപത്രിയാണെന്നതും ആശങ്കയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.