CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 3 Seconds Ago
Breaking Now

ഒമ്പതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ആവശ്യപ്പെട്ടത് 23 ലക്ഷം, പണം കിട്ടാതെ വന്നതോടെ ക്രൂരകൊലപാതകം, തയ്യല്‍ക്കാരന്‍ അറസ്റ്റില്‍

തന്റെ വീട് നിര്‍മാണത്തിന് പണം കണ്ടെത്താനാണ് പ്രതി ഈ കൊടുംക്രൂരത ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഒമ്പതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതിന് പിന്നാലെ കൊലപ്പെടുത്തിയ കേസില്‍ തയ്യല്‍ക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഇബാദ് എന്ന ഒന്‍പത് വയസ്സുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ സല്‍മാന്‍ മൌലവി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ വീട് നിര്‍മാണത്തിന് പണം കണ്ടെത്താനാണ് പ്രതി ഈ കൊടുംക്രൂരത ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ബദ്‌ലാപൂരിലെ ഗോരെഗാവ് ഗ്രാമത്തിലാണ് കുട്ടി താമസിക്കുന്നത്. പള്ളിയിലെ പ്രാര്‍ത്ഥന കഴിഞ്ഞ് എത്തേണ്ട സമയമായിട്ടും കുട്ടി തിരിച്ചുവരാതിരുന്നതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി തിരച്ചില്‍ തുടങ്ങി.അതിനിടെയാണ് ഇബാദിന്റെ പിതാവ് മുദ്ദാസിറിന് ഒരു കോള്‍ വന്നത്. മകനെ മോചിപ്പിക്കണമെങ്കില്‍ 23 ലക്ഷം നല്‍കണം എന്ന് ആവശ്യപ്പെട്ടായിരുന്നു കോള്‍. കൂടുതല്‍ വിവരങ്ങളൊന്നും പറഞ്ഞില്ല.

തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷിച്ച പോലീസ് തിങ്കളാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടുപോയ ആളുടെ ലൊക്കേഷന്‍ കണ്ടെത്തി. പിന്നീട് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കുട്ടിയുടെ മൃതദേഹം ചാക്കില്‍ വീടിന്റെ പുറകില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.