CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 18 Minutes 43 Seconds Ago
Breaking Now

കേരളത്തിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് അറിയാം; കര്‍ശന നടപടി സ്വീകരിക്കും; ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ വിളിച്ച് പ്രധാനമന്ത്രി

ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഡോ. ടി.എന്‍.സരസുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരളത്തിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ കൈവശമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഇതില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.

ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഡോ. ടി.എന്‍.സരസുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥികളെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് ആശംസകളും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ വിളി കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് എത്തിയത്.

ഈ സംഭാഷണത്തിനിടെയാണ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് സരസു ്രപധാനമന്ത്രിയോട് പറഞ്ഞത്. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇത്തരം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് മോദി അറിയിച്ചതായി സരസു പറയുന്നു.

പാലക്കാട് വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പലായിരിക്കെ നേരിട്ട എസ്എഫ്‌ഐയുടെ അക്രമങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറ്റു കാര്യങ്ങളെക്കുറിച്ചും സരസുവിനോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. വിക്ടോറിയ കോളജില്‍ സരസു പ്രിന്‍സിപ്പലായിരിക്കെ 2016 മാര്‍ച്ചില്‍ വിരമിക്കുന്ന സമയത്ത്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് മുറ്റത്തു കുഴിമാടം നിര്‍മിച്ചു യാത്രയയപ്പു നല്‍കിയ സംഭവം വിവാദമായിരുന്നു. ആലത്തൂരില്‍ ബിജെപി ഈ വിഷയവും ചര്‍ച്ചയാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.