CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 47 Minutes 27 Seconds Ago
Breaking Now

ഒഇടി പരീക്ഷയില്‍ ക്രമക്കേടിലൂടെ പാസായി ബ്രിട്ടനിലെത്തിയ 148 നഴ്‌സുമാര്‍ക്ക് തിരിച്ചടി ; വിശദീകരണം തേടി ; പിന്‍ നമ്പര്‍ റദ്ദാക്കുമെന്നും മുന്നറിയിപ്പ് ; നോട്ടീസ് ലഭിച്ചവരില്‍ അധികവും മലയാളികള്‍

പിന്‍ നമ്പര്‍ നഷ്ടമായാല്‍ ജോലിയില്‍ നിന്നും പുറത്തായി നാട്ടിലേക്ക് മടങ്ങേണ്ടിവരും.

ഒഒടി (ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്) പരീക്ഷ ക്രമക്കേട് നടത്തി പാസായി ബ്രിട്ടനിലെത്തിയ 148 നഴ്‌സുമാര്‍ക്ക് തിരിച്ചടി. 2022 ആഗസ്തിന് ശേഷം ചണ്ഡീസ്ഗഡിലെ ഒഇടി കേന്ദ്രത്തില്‍ നിന്ന് പാസായവരോടാണ് എന്‍എംസി വിശദീകരണം തേടിയത്. രണ്ടാഴ്ചക്കുള്ളില്‍ ഓണ്‍ലൈന്‍ ഹിയറിങ്ങിലൂടെ വിശദീകരണം നല്‍കണമെന്നാണ് എന്‍എംസിയുടെ ആവശ്യം. അല്ലെങ്കില്‍ പിന്‍ നമ്പര്‍ റദ്ദാക്കും. നോട്ടീസ് ലഭിച്ച 148 പേരില്‍ അധികവും മലയാളികളാണ്. പിന്‍ നമ്പര്‍ നഷ്ടമായാല്‍ ജോലിയില്‍ നിന്നും പുറത്തായി നാട്ടിലേക്ക് മടങ്ങേണ്ടിവരും.

ഒഇടി ട്രെയ്‌നിങ് സെന്ററുകാരും ഒഇടി പരീക്ഷാ കേന്ദ്രവും ചേര്‍ന്ന് തട്ടിപ്പ് നടത്തിയപ്പോള്‍ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ജോലി ചെയ്യുന്ന നഴ്‌സുമാരും ഇതില്‍ ഉള്‍പ്പെട്ടു. പണത്തിന്റെ മറവില്‍ ചോദ്്യപേപ്പര്‍ ചോരുന്നത് ഉള്‍പ്പെടെ പരീക്ഷയില്‍ തിരിമറി നടന്നു. 

ഇതോടെ ഒഇടി അധികൃതര്‍ അവരുടെ തന്നെ ഒരാളെ വിദ്യാര്‍ത്ഥിയായി അയച്ച് പരീക്ഷാ സെന്റററിന്റെ തട്ടിപ്പ് പിടികൂടുകയായിരുന്നു. 

148 പേരും എഴുതിയ പരീക്ഷ റദ്ദാക്കും. ഒരു തവണ സൗജന്യമായി പരീക്ഷ എഴുതാന്‍ അവസരം നല്‍കാമെന്ന് കാണിച്ച് ഒഇടി മെയില്‍ സന്ദേശമയച്ചിട്ടുണ്ട്. പരീക്ഷാ സെന്ററിന്റെ തട്ടിപ്പ് എന്നു തിരിച്ചറിഞ്ഞാണ് ഇളവ്. രണ്ടാഴ്ചക്കകം ഹിയറിങ്ങിന് ഹാജരാകാനുള്ള നിര്‍ദ്ദേശത്തോട് ഇതുവരെ ആരും പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.




കൂടുതല്‍വാര്‍ത്തകള്‍.