CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 4 Seconds Ago
Breaking Now

തണുത്ത് വിറങ്ങലിച്ച് പെസഹാ! നെല്‍സണ്‍ കൊടുങ്കാറ്റ് യുകെയിലേക്ക് എത്തി മഞ്ഞുമായി; വെയില്‍സില്‍ മഞ്ഞിനുള്ള മഞ്ഞജാഗ്രത പുറപ്പെടുവിച്ചു; ഇംഗ്ലണ്ടിലെ സൗത്ത് തീരങ്ങളില്‍ 70 എംപിഎച്ച് കാറ്റിന് സാധ്യത; ഈസ്റ്ററില്‍ കാലാവസ്ഥാ പ്രതിഭാസം പണിയൊരുക്കും

രാത്രി മുതല്‍ തന്നെ ബ്രിട്ടനിലെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും, കനത്ത മഴയും പെയ്തിരുന്നു

ഡിവോണില്‍ നടമാടി തുടങ്ങിയ നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിവസങ്ങളില്‍ കാലാവസ്ഥ രൂക്ഷമാക്കുമെന്ന് റിപ്പോര്‍ട്ട്. വെയില്‍സില്‍ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ സൗത്ത് തീരങ്ങളില്‍ 70 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. 

ഇന്നലെ രാത്രി മുതല്‍ തന്നെ ബ്രിട്ടനിലെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും, കനത്ത മഴയും പെയ്തിരുന്നു. ഇതിന് പുറമെ ഈസ്റ്റര്‍ വരെ നീളുന്ന കാലാവസ്ഥാ അനിശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. സൗത്ത് ഡിവോണില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ് നേരിട്ടത്. ഇതോടെ യാത്രകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരികയും, റോഡുകളില്‍ യാത്ര നിരോധിക്കാനും സാധ്യത നിലനില്‍ക്കുന്നു. Photographs shows heavy snowfall lining the streets in south Devon

വെയില്‍സിലെ ഭൂരിപക്ഷം മേഖലകളിലും മഞ്ഞ് മൂലമുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. സൗത്ത് കോസ്റ്റ് ഇംഗ്ലണ്ടിലെ മഞ്ഞ ജാഗ്രത കാറ്റിനെ തുടര്‍ന്നാണ്. നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിനങ്ങളില്‍ മഞ്ഞും, മഴയും, ഇടിമിന്നലും ചേര്‍ന്ന് ശക്തമാകുമെന്ന് തന്നെയാണ് സൂചന. സ്‌കോട്ട്‌ലണ്ടിലെ നോര്‍ത്ത്, വെസ്റ്റ് മേഖലകളില്‍ ഇന്നലെ രാവിലെ തന്നെ മഴയുടെ സാന്നിധ്യം അനുഭവപ്പെട്ടു. ഈസ്റ്റേണ്‍ മേഖലകളില്‍ ചെറിയ തോതില്‍ വെയിലും, പിന്നീട് മഴയും നേരിടും. Yellow weather warnings have been put in place for most of Wales and the south coast of England, starting at 1am this morning and ending at 7am

ഇന്നലെ യുകെയില്‍ താപനില കുറഞ്ഞ നിലയിലായിരുന്നു. സ്‌കോട്ട്‌ലണ്ടില്‍ 7 സെല്‍ഷ്യസ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ 9 സെല്‍ഷ്യസ്, സൗത്ത്, വെയില്‍സ് എന്നിവിടങ്ങളില്‍ 12 സെല്‍ഷ്യസ് എന്നിങ്ങനെ താപനില പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയായിരുന്നു. ഈസ്റ്റര്‍ വരെ ദിനങ്ങലില്‍ ഈ കുറഞ്ഞ താപനിലയാണ് നേരിടേണ്ടി വരികയെന്ന് വ്യക്തമായിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.