CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 41 Seconds Ago
Breaking Now

ജീവന്‍ കൈയില്‍ പിടിച്ച് ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ടില്‍ യാത്ര! ട്രെയിനില്‍ യാത്രക്കാരന് നേരെ പല തവണ കുത്തിപ്പരുക്കേല്‍പ്പിച്ച ആയുധധാരിക്കായി തിരച്ചില്‍; എട്ട് മൈല്‍ അകലെ ട്യൂബ് സ്റ്റേഷന്‍ കത്തി അക്രമണത്തെ തുടര്‍ന്ന് ലോക്ക്ഡൗണില്‍

കെന്‍സിംഗ്ടണ്‍, ബെക്കെന്‍ഹാം സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥിരീകരണം ലഭ്യമായിട്ടില്ല

ലണ്ടന്‍ ട്രാസ്‌പോര്‍ട്ടിലെ യാത്ര യാത്രക്കാരെ സംബന്ധിച്ച് ഭയാനകമായി മാറുന്നു. ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനെ പല തവണ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തിന് പുറമെ മറ്റൊരു ട്യൂബ് സ്റ്റേഷനില്‍ കത്തിക്കുത്ത് നടന്നതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. 

ഇന്നലെ വൈകുന്നേരത്തോടെ ബെക്കെന്‍ഹാം ജംഗ്ഷനില്‍ വെച്ചാണ് ട്രെയിനില്‍ കത്തിക്കുത്ത് നടന്നത്. ഈ യാത്രക്കാരന് ഗുരുതരമായ പരുക്കുകളാണ് ഏറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ കേസിലെ അക്രമിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സംഭവം നേരില്‍ കണ്ട ദൃക്‌സാക്ഷികള്‍ മുന്നോട്ട് വരണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. Footage shows the attacker on top of the man with a large blade in his hand on a moving train

അക്രമി ലണ്ടനിലെ തെരുവിലൂടെ വലിയ കത്തിയുമായി മാസ്‌ക് അണിഞ്ഞ് പോകുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമെയാണ് കെന്നിംഗ്ടണ്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷന്‍ സമാനമായ അക്രമസംഭവുമായി ബന്ധപ്പെട്ട് അടച്ചിട്ടതായി ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്ഥിരീകരിച്ചത്. അതേസമയം കെന്നിംഗ്ടണ്‍, ബെക്കെന്‍ഹാം സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് വിവരം ലഭ്യമല്ല. A large blade is seen in the hand of the attacker while he stands on top of the man

ബെക്കെന്‍ഹാം സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതായി ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് വിഷയത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പോലീസ് നിലപാട്. ഇതിന് പിന്നാലെ കെന്നിംഗ്ടണില്‍ വെച്ച് ട്രെയിന്‍ നിര്‍ത്തുകയും യാത്രക്കാരെ ഇറക്കുകയും ചെയ്തതായി സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കുറിച്ചു. 

ഒരാള്‍ ആളുകളെ കുത്തുന്നതായി ഡ്രൈവര്‍ പറഞ്ഞെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. രണ്ട് പേരുടെ നില അപകടത്തിലാണെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. കെന്‍സിംഗ്ടണ്‍, ബെക്കെന്‍ഹാം സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥിരീകരണം ലഭ്യമായിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.