CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Minutes 4 Seconds Ago
Breaking Now

പീഡനശ്രമത്തിനിടെ ട്രെയിനില്‍ നിന്നു കൈകാലുകള്‍ നഷ്ടമായി ; വെല്ലുവിളികളെ അതിജീവിച്ച് പ്ലസ് ടു പരീക്ഷ പാസായി പെണ്‍കുട്ടി

പീഡനശ്രമം തടഞ്ഞതിനെ തുടര്‍ന്ന് പ്രതി കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.

വെല്ലുവിളികളെ അതിജീവിച്ച് 12ാം ക്ലാസ് പരീക്ഷ പാസായി തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തര്‍പ്രദേശിലെ ഒരു പതിനേഴുകാരി. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തിലാണ് പീഡനശ്രമത്തിനിടെ ട്രെയിനില്‍ നിന്നുവീണ് ഈ പെണ്‍കുട്ടിക്ക് തന്റെ കൈകാലുകള്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 10ന് സിബി ഗഞ്ച് ടൗണിലെ ഒരു കോച്ചിംഗ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.

പീഡനശ്രമം തടഞ്ഞതിനെ തുടര്‍ന്ന് പ്രതി കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. കൈകാലുകള്‍ നഷ്ടമായ പെണ്‍കുട്ടി നവംബര്‍ 12ന് ആശുപത്രി വിട്ടു. പക്ഷേ അവള്‍ തളര്‍ന്നില്ല, പരീക്ഷകള്‍ക്ക് തയാറെടുക്കാന്‍ തുടങ്ങി. ഡോക്ടറാവുക എന്ന അവളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പരിശ്രമിച്ചു. 63.8% മാര്‍ക്കോടെയാണ് പ്ലസ് ടു പരീക്ഷ പാസായത്.

'ഒരു കൈകൊണ്ട് ഡയഗ്രമുകള്‍ നിര്‍മ്മിക്കാനുള്‍പ്പെടെ ഞാന്‍ പാടുപെടുകയായിരുന്നു. എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറിന്റെ സഹായത്താല്‍ എനിക്ക് തടസ്സങ്ങള്‍ തരണം ചെയ്യാന്‍ കഴിഞ്ഞു. എനിക്ക് കൃത്രിമ കൈകാലുകള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ സഹായത്തില്‍ നന്ദിയുണ്ട്'', പെണ്‍കുട്ടി വ്യക്തമാക്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.