CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 13 Seconds Ago
Breaking Now

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഇമോഷന്‍ കിട്ടില്ല: നസ്‌ലെന്‍

 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് നസ്ലെന്‍. പിന്നീട് സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലും നസ്ലെന്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. നസ്ലെന്റെ ഏറ്റവും പുതിയ ചിത്രം 'പ്രേമലു' 100 കോടി നേട്ടവും സ്വന്തമാക്കി വലിയ വിജയമായി മാറിയിരിക്കുകയാണ്.

റൊമാന്റിക് കോമഡി ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഒടിടി റിലീസിന് ശേഷവും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രേമലുവിന് ശേഷമുള്ള തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് നസ്‌ലെന്‍. തനിക്ക് തെലുങ്കില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ടെന്നും എന്നാല്‍ ഭാഷയറിയാത്തത് ഒരു പ്രശ്‌നമാണെന്നും നസ്‌ലെന്‍ പറയുന്നു.

'പ്രേമലുവിന് ശേഷം തെലുങ്കില്‍ നിന്നൊക്കെ ഓഫര്‍ വന്നിട്ടുണ്ട്. പക്ഷേ തെലുങ്ക് അറിയണ്ടേ. ആ ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോള്‍ നമുക്ക് അതിന്റെ ഇമോഷന്‍ കിട്ടില്ല. എനിക്ക് ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഇമോഷന്‍ ഫീല്‍ ചെയ്യണം.

തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും കോളുകള്‍ വരുന്നുണ്ട്. കൂട്ടുകാരന്‍ കഥാപാത്രത്തിലേക്കാണ് കൂടുതലും കോള്‍ വരുന്നത്. ഒരു ഗ്രൂപ്പ് പറഞ്ഞത് അമല്‍ ഡേവിസിനെ പോലെയുള്ള കഥാപാത്രമാണ് എന്നാണ്. ഞാന്‍ മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാമെന്ന തീരുമാനത്തിലാണ്. അത്രയും നല്ലതായ, അല്ലെങ്കില്‍ നമ്മളെ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രം വരികയാണെങ്കില്‍ ചെയ്യാം.' എന്നാണ് ദി ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ നസ്‌ലെന്‍ പറഞ്ഞത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു നിര്‍മ്മിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.