CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 29 Minutes 8 Seconds Ago
Breaking Now

മഞ്ഞുമ്മല്‍ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങള്‍ക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'മലയാളി ഫ്രം ഇന്ത്യ' മെയ് 3 ന് തിയേറ്ററുകളില്‍ എത്തുകയാണ്. കോമഡി എന്റര്‍ടൈനറായാണ് ചിത്രമൊരുങ്ങുന്നത്. നിവിന്‍ പോളിയെ കൂടാതെ ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

'ജന ഗണ മന' എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കികാണുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഡിജോ ജോസ് ആന്റണി. മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും ആടുജീവിതവും വലിയ വിജയങ്ങള്‍ നേടിയതുകൊണ്ട് തന്നെ തന്റെ സിനിമയ്ക്ക് അതൊരു വലിയ ബാധ്യതയാണെന്നാണ് ഡിജോ ജോസ് ആന്റണി പറയുന്നത്.

'മഞ്ഞുമ്മല്‍ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റാകുന്നത് വലിയ ബാധ്യത തന്നെയാണ്. കാരണം, തുടര്‍ച്ചയായി വിജയസിനിമകള്‍ മാത്രമിറങ്ങുമ്പോള്‍ അടുത്ത സിനിമക്ക് പ്രേക്ഷകര്‍ സ്വാഭാവികമായി പ്രതീക്ഷ വെക്കും. ആ പ്രതീക്ഷ മറ്റൊരു തരത്തില്‍ നോക്കുമ്പോള്‍ സിനിമക്ക് ഗുണവുമാണ്. പുറത്തുള്ളവര്‍ ഈ സിനിമയെപ്പറ്റി സംസാരിക്കും.

എന്നാലും ഇതൊക്കെ പ്രഷറാണ്. സംവിധായകന്‍ എന്ന നിലയില്‍ ഈ സിനിമയില്‍ വ്യത്യസ്തമായ എന്തെങ്കിലും പ്രേക്ഷകര്‍ക്ക് നല്‍കണമെന്ന പ്രഷറാണ് ആദ്യത്തേത്. അങ്ങനെ ഒരു പ്രഷറില്ലാതെ ഞാന്‍ ചെയ് ഒരേയൊരു സിനിമ ക്വീന്‍ മാത്രമാണ്. കുറച്ച് പുതിയ പിള്ളേരെ വെച്ച് ചെയ്തുതീര്‍ത്ത സിനിമയായിരുന്നു അത്.

പിന്നീട് ചെയ്ത ജന ഗണ മനയില്‍ ഹിറ്റ് സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന രാജുവേട്ടനെയാണ് നായകനാക്കിയത്. കൂടെ സുരാജേട്ടനുമുണ്ടായിരുന്നു. ഈ രണ്ട് താരങ്ങളെയും വെച്ച് വലിയൊരു ബജറ്റില്‍ സിനിമ ചെയ്യുക എന്ന പ്രഷര്‍ നല്ല രീതിയില്‍ ഉണ്ടായിരുന്നു.

മലയാളി ഫ്രം ഇന്ത്യയിലേക്കെത്തിയപ്പോള്‍ ഷൂട്ടിങ് ദിവസം വിചാരിച്ചതിനെക്കാള്‍ കൂടുതലെടുത്തു എന്ന പ്രഷര്‍ ഒരു ഭാഗത്ത്, നിവിന്‍ പോളി എന്ന സൂപ്പര്‍സ്റ്റാറിനെ വെച്ചു ചെയ്യുന്ന സിനിമ എന്ന പ്രഷര്‍ മറ്റൊരു ഭാഗത്ത്. ഇതുപോലുള്ള പ്രഷറുകള്‍ ഹാന്‍ഡില്‍ ചെയ്യുക എന്നതാണ് ഒരു സംവിധായകന്റെറെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനെയെല്ലാം നേരിട്ട് നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുക എന്നതാണ് എന്റെ ലക്ഷ്യം.' എന്നാണ് ഡിജോ ജോസ് ആന്റണി പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.