CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 44 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി

കൊവെന്‍ട്രി . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക ഒത്തുചേരല്‍ കൊവെന്‍ട്രിയില്‍ വച്ച്  നടത്തപ്പെട്ടു . രൂപതാദ്ധ്യക്ഷന്‍ മാര്‍  ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു .

'വിശ്വാസ പരിശീലകര്‍ സഭയുടെ സ്വത്വ ബോധം വളര്‍ത്തുന്നതില്‍ ഉത്സുകര്‍ ആയിരിക്കണം എന്ന് ഉത്ഘാടന പ്രസംഗത്തില്‍ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്‌ബോധിപ്പിച്ചു 

പതിനാലായിരത്തോളം വിദ്യാര്‍ഥികളും രണ്ടായിരത്തി മുന്നൂറ് അധ്യാപകരും ഉള്ള വലിയ ഒരു സംവിധാനമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മത ബോധന രംഗത്തെ മാറ്റിയ ദൈവ കരുണക്ക് നന്ദി പറഞ്ഞു വരും വര്ഷങ്ങളിലേക്ക് കൂടുതല്‍ ഊര്‍ജം സംഭരിക്കണം , സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം പഠിപ്പിക്കല്‍ ശുശ്രൂഷ യാണെന്നും അതീവ ജാഗ്രതയോടെ ഈ മേഖലയില്‍ വിശ്വാസ പരിശീലകര്‍ വ്യാപാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു '

. മത ബോധന കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഡോ  വര്‍ഗീസ് പുത്തന്‍ പുരക്കല്‍   സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തി .

റെവ ഡോ  സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി .ചാന്‍സിലര്‍  റെവ ഡോ മാത്യു പിണക്കാട്ട്  , പ്രൊക്യൂറേറ്റര്‍ റെവ ഫാ ജോ മൂലശ്ശേരി  വി .സി , റെവ ഫാ. ജോര്‍ജ് എട്ടുപറ  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . റെവ ഡോ ടോം ഓലിക്കരോട്ട്  , റെവ ഫാ നിധിന്‍  ഇലഞ്ഞിമറ്റം എന്നിവര്‍ വിവിധ വിഷയങ്ങളെ  സംബന്ധിച്ച് ക്‌ളാസുകള്‍ നയിച്ചു . സി എല്‍ ടി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിശ്വാസപരിശീലകര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു . രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ്  സമ്മേളനം അവസാനിച്ചത് . രൂപത മത ബോധന കമ്മീഷന്‍  സെക്രെട്ടറി ആന്‍സി ജോണ്‍സന്‍ , ടെക്‌നിക്കല്‍ കോഡിനേറ്റര്‍ ജിമ്മി മാത്യു .ബിര്‍മിംഗ് ഹാം റീജിയണല്‍ സെക്രെട്ടറി ഷാജുമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മത ബോധന കമ്മീഷന്‍ ഭാരവാഹികള്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.