CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes Ago
Breaking Now

മരിയഭക്തിയാൽ വിശ്വാസസാഗരം ഒഴുകിയെത്തിയ വാല്‍സിംങ്ഹാം തീര്‍ത്ഥാടനം സമാപിച്ചു.ചിത്രങ്ങൾ കാണാം

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ യുകെയിലെ നസ്രത്തും പരിശുദ്ധ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രവുമായ വാല്‍സിംങ്ഹാം തീര്‍ത്ഥാടനം മരിയ ഭക്തരുടെ വിശ്വാസ പ്രഘോഷണമായി.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വാല്‍സിങ്ഹാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലെ അനൗന്‍സിയേഷന്‍ ചാപ്പലില്‍ നിന്ന് ഈസ്റ്റ് ആംഗ്ലിയയുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സിന്റെ ആശിര്‍വാദത്തോടെ അരംഭിച്ച തീര്‍ത്ഥാടനത്തില്‍ കാഞ്ഞിരപ്പിള്ളി രൂപതാദ്ധ്യക്ഷനും അല്‍മായ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ മാത്യു അറക്കല്‍,അല്‍മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍,വൈദീകര്‍,സന്ന്യസ്തര്‍ തുടങ്ങിവര്‍ പങ്കാളികളായി.

 

മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും പ്രാര്‍ത്ഥനകളും സമര്‍പ്പിച്ച് കൊടിതോരണങ്ങളുടേയും മുത്തുകുടകളുടേയും അകമ്പടിയോടെ സ്വിണ്ടന്‍ ചെണ്ടമേളത്തിന്റെ വാദ്യഘോഷങ്ങളോടെ ഗോള്‍സ്റ്റന്‍  ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വാല്‍സിങ്ഹാം മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് തീര്‍ത്ഥാടന ഘോഷയാത്ര സ്ലീപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് ബിഷപ്പ് അലന്‍ ഹോക്‌സ് തീര്‍ത്ഥാടന സന്ദേശം നല്‍കി. ബിഷപ്പ് മാര്‍ മാത്യു അറക്കല്‍ ജീവന്റെ മന്ന എന്ന പ്രാര്‍ത്ഥനാ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ മാത്യു അറക്കല്‍ മുഖ്യ കാര്‍മികനായി.

വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.