ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള സെന്‍ന്റ് അഗസ്റ്റിന്‍സ് പ്രൊപ്പോസ്ഡ് മിഷന്‍ ആതിഥേയത്വം വഹിക്കുന്ന ഈ മാസത്തെ നൈറ്റ് വിജില്‍ നാളെ (19/ 4 /24) വെള്ളി 9 പി എം ന് ബേസിംഗ്‌സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തില്‍ ആരംഭിക്കും. കേരളത്തിലും വിദേശരാജ്യങ്ങളിലും തപസ്സ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങള്‍ക്ക് ദൈവസ്‌നേഹം പകര്‍ന്നു നല്‍കിയ പ്രശസ്ത വചനപ്രഘോഷകനും കോട്ടയം ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായിരുന്ന ഫാ ജോസഫ് കണ്ടെത്തി പ്പറമ്പിലാണ് ഇത്തവണത്തെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ച രാത്രി 9 മുതല്‍ 12.30 വരെ ക്രമീകരിച്ചിരിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് സെന്റ് അഗസ്റ്റിന്‍സ് പ്രൊപ്പോസ്ഡ് മിഷന്റെ ഭാഗമായുള്ള ബേസിംഗ് സ്റ്റോക്ക് മാസ് സെന്ററാണ് .
ജപമാല, ദൈവസ്തുതിപ്പുകള്‍, കുമ്പസാരം, വചനപ്രഘോഷണം, മധ്യസ്ഥ പ്രാര്‍ത്ഥനകള്‍, ദിവ്യ കാരുണ്യ ആരാധന. പരിശുദ്ധ കുര്‍ബ്ബാന എന്നിവയും നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൈവിക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനും ദൈവസാന്നിധ്യം അനുഭവിച്ചറിയുന്നതിനുമായി ഈ നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിന് ബേസിംഗ് സ്റ്റോക്കിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവന്‍ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
പള്ളിയുടെ വിലാസം: St Joseph's Catholic Church, Basingstoke, RG22 6TY.
Date & Time:
19/4/ 2024, 9PM12.30AM
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോബി തോമസ്: 07809209406
ഷജില രാജു : 07990076887 .
ജോബി തോമസ്