CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 52 Minutes 15 Seconds Ago
Breaking Now

ഏഴാമത് സീറോ മലബാർ സഭാ കൺവൻഷനു പ്രൗഢോജ്ജ്വലമായ സമാപനം

ബിർമിങ്ഹാം സീറോ മലബാർ ചാപ്ലിയൻസിയുടെ ഏഴാമത് സീറോ മലബാർ സഭാ കൺവൻഷനു പ്രൗഢോജ്ജ്വലമായ സമാപനം. ബിർമിങ്ഹാം അതിരൂപത പരിധിയിലെ പതിനാല് മാസ് സെന്ററുകളിൽ നിന്നും പങ്കെടുത്ത ആയിരകണക്കിന് സീറോ മലബാർ സഭാ വിശ്വാസികളെ സാക്ഷി നിർത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു.

ഇംഗ്ലണ്ടിന്റെ ഹൃദയമായ ബിർമിങ്ഹാം തന്നെയായിരിക്കും സീറോ മലബാർ സഭയുടെ ഹൃദയമെന്നും ബിർമിങ്ഹാം ചാപ്ലിയൻസിയുടെ പ്രവർത്തനം മറ്റ് മേഖലകളിലുള്ളവർക്ക് മാതൃകയാണെന്നും ഉത്‌ഘാടന പ്രസംഗത്തിൽ പിതാവ് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തത് പോലെ ബിഷപ്‌സ് ഹൗസിന്റെ അതിരുകൾ വിട്ട് വിശ്വാസികളുടെഭവനങ്ങളിലേക്ക് ഇറങ്ങി വരുവാനും അവരോടൊത്തു പ്രവർത്തിക്കുവാനുമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 


വളർന്നു വരുന്ന തലമുറയെ വിശ്വാസ ജീവിതത്തെ കുറിച്ച് പഠിപ്പിക്കുവാനും അതിനായി വേദപാഠം അധ്യാപകർ ഉത്സാഹിക്കണമെന്നും പിതാവ് ഓർമ്മിപ്പിച്ചു. കാത്തലിക് യൂത്ത് മൂവ്മെന്റ് സ്റ്റോക്ക്മാൻ ട്രെൻഡിലെ യുവാക്കളുടെ ബാൻഡ്മേളത്തിന്റെ അകമ്പടിയോടെ സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചട്ടയും മുണ്ടും അണിഞ്ഞ ചേടത്തിമാരും നീലസാരിയണിഞ്ഞ സംഘാടകരും ചേർന്ന് പിതാവിന് സ്വീകരണം നൽകി. രൂപതാ അടിസ്ഥാനത്തിൽ ഓരോ മാസ് സെന്ററിലും ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് 'മെറിറ്റ്മോണിംഗിൽ' പിതാവ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിയിൽ പിതാവ് മുഖ്യകാർമ്മികനായിരുന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം നിയുക്ത ബിഷപ്പ് ഉത്‌ഘാടനം ചെയ്തു.

 

ബിർമിങ്ഹാം അതിരൂപത വികാരി ജനറൽ മോൺ. തിമോത്തി മെനസിസ് മുഖ്യ പ്രഭാഷണം നടത്തി. സീറോ മലബാർ ചാപ്ലിയൻ ഫാ. സെബാസ്റ്റ്യൻ നാമമറ്റത്തിൽ ആമുഖ പ്രഭാഷണവും ഫാ. ജെയ്‌സൺ കരിപ്പായി അധ്യക്ഷം വഹിക്കുകയും ചെയ്തു. ഫാ. വിൽഫ്രഡ് വേരേപ്പാടൻ, ഫാ. സോജി ഓലിക്കൽ, സിസ്റ്റർ മിനി, കരോളിൻ മരിയ ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കോർഡിനേറ്റർ ഡോ. മനോ ജോസഫ് സ്വാഗതവും കൺവൻഷൻ ജനറൽ കൺവീനർ ശ്രീ. ബെന്നി പെരിയപ്പുറം സദസിനു നന്ദിയും പറഞ്ഞു. സെക്രട്ടറി ജോയ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പതിനാല് മാസ് സെന്ററുകളിൽ നിന്നുമുള്ള കുട്ടികളും മുതിർന്നവരുമായ കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്റ്റെച്ച്‌ഫോർഡ് മാസ് സെന്റർ അവതരിപ്പിച്ച "പദയാത്ര" സ്വാഗതനൃത്തം ഉയർന്ന നിലവാരം പുലർത്തി. 


ബെന്നി പെരിയപ്പുറം 




കൂടുതല്‍വാര്‍ത്തകള്‍.