CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 6 Minutes 34 Seconds Ago
Breaking Now

നിങ്ങളിലുണ്ട് ആ 'മഹാബലി'! തിരുവോണത്തിന് നമുക്ക് ഒരുമിക്കാം, ലോകത്തിന്റെ ഏത് കോണിലിരുന്നും; ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

മലയാളിക്ക് ഒരുമിക്കാന്‍ ഒരു ആഘോഷം. മതത്തിന്റെയും, ജാതിയുടെയും, രാഷ്ട്രീയത്തിന്റെയും അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്ത് ഒരുമയോടെ ആഘോഷിക്കാന്‍ ഒരൊറ്റ ദിനം മാത്രമേ നമുക്കുള്ളൂ, അത് ഓണമാണ്. കേരളത്തിന്റെ ദേശീയോത്സവം എന്ന് 1961ല്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓണം നമ്മുടെ ജനങ്ങളെ ഒരു ചരടില്‍ കോര്‍ത്ത ഉത്സവമാണ്. 

മഹാബലി- വലിയ ത്യാഗം ചെയ്തവന്‍ എന്നാണ് ഈ പേരിന് അര്‍ത്ഥം. മൂന്നടി മണ്ണ് കൊടുക്കാന്‍ തന്റെ ശിരസ്സ് കാണിച്ച് കൊടുത്ത മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങുന്ന ദിനമെന്ന് ഐതിഹ്യം. 

തൃക്കാക്കരപ്പനെ വെച്ച്, തുമ്പ വിരിച്ച് മലയാളികള്‍ മഹാബലി എന്ന നമ്മുടെ മാവേലിയെ വരവേല്‍ക്കുന്നു. അടയും, പഴയും, ശര്‍ക്കരയും നേദിച്ച് തമ്പുരാനെ സന്തോഷിപ്പിക്കുന്നു. ഓണസദ്യയില്‍ വിഭവങ്ങളുടെ സമൃദ്ധിയൊരുക്കി നാടിന്റെ സന്തോഷം അറിയിക്കുന്നു. 

ഇപ്പോള്‍ നമുക്ക് എല്ലാമുണ്ട്. കൃഷിയുടെ മേന്മ നോക്കി, മാനത്തിന്റെ കറുപ്പ് നോക്കാതെ ആഘോഷിക്കാന്‍ നമുക്ക് സാധിക്കും. എന്നിട്ടും ഈ ഓണത്തിന് പുത്തന്‍ ഓണക്കോടി അണിഞ്ഞ് നാട്ടില്‍ ആഘോഷത്തോടെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കൊവിഡ് മഹാമാരിയെന്ന വിപത്ത് നാട്ടില്‍ നടമാടുമ്പോള്‍ മാസ്‌ക് അണിഞ്ഞ്, അകലം പാലിച്ച് പൂവിട്ട്, ഒതുങ്ങേണ്ട അവസ്ഥ. 

ഇക്കുറിയും ഓണത്തിന് ഒട്ടേറെ പരിമിതികളുണ്ട്. എന്നാല്‍ ഈ ഓണത്തിന് നമുക്ക് 'മഹാബലിമാരാകാന്‍' കഴിയും. നമ്മുടെ സന്തോഷങ്ങള്‍ ത്യജിച്ച് ലോകത്തിന്റെ നന്മയ്ക്കായി ത്യാഗങ്ങള്‍ ചെയ്യുമ്പോള്‍ ഒരര്‍ത്ഥത്തില്‍ നമ്മള്‍ തന്നെയാണ് ആ 'മഹാബലി'. നമ്മളില്‍ ഓരോരുത്തരിലുമുണ്ട്, ആ മഹാബലി. ആ അറിവോടെ നമുക്ക് ചുറ്റുമുള്ളവരിലേക്ക് സന്തോഷവും, ആഘോഷവും പകര്‍ന്നുനല്‍കാം. 

അങ്ങിനെ മഹാബലിമാരാകുമ്പോള്‍ നമ്മുടെ സന്തോഷങ്ങളും തിരികെയെത്തും. ആ പ്രാര്‍ത്ഥനയോടെ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു!




കൂടുതല്‍വാര്‍ത്തകള്‍.